ദേ​ശീ​യ​പാ​ത​യോ​ടെ വ​ശ​ങ്ങ​ളി​ല്‍ ‌ കോ​ണ്‍​ക്രീ​റ്റ് ഭി​ത്തി​ക​ള്‍ നി​ര്‍​മി​ച്ചു
Saturday, July 24, 2021 11:21 PM IST
കു​ന്നി​ക്കോ​ട്: കൊ​ല്ലം തി​രു​മം​ഗ​ലം ദേ​ശീ​യ​പാ​ത​യു​ടെ ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ച്ചി​ല വ​ള​വി​ലെ മ​ണ്‍​തി​ട്ട​ക​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യു​ള്ള കോ​ണ്‍​ക്രീ​റ്റിം​ഗ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ന്നു.
പാ​ത​യു​ടെ അ​റ്റ​കു​റ്റ​പ​ണി​ക​ള്‍​ക്കും പ​ച്ചി​ല​വ​ള​വ് മു​ത​ല്‍ ചേ​ത്ത​ടി വ​രെ​യു​ള്ള ഭാ​ഗ​ത്ത് സം​ര​ക്ഷ​ണ ഭി​ത്തി നി​ര്‍​മ്മി​ക്കു​ന്ന​തി​നു​മാ​യി 36 കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. നി​ര്‍​മ്മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദേ​ശീ​യ​പാ​ത​യി​ലെ അ​പ​ക​ട​ക​ര​മാ​യ വ​ള​വു​ക​ളി​ല്‍ സം​ര​ക്ഷ​ണ​ഭി​ത്തി​യും ക്രാ​ഷ് ബാ​രി​യ​റു​ക​ളും സൂ​ച​നാ ബോ​ർ​ഡു​ക​ളും സ്ഥാ​പി​ക്കും.
സം​ര​ക്ഷ​ണ​ഭി​ത്തി നി​ര്‍​മ്മാ​ണം പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ട് കൂ​ടി പാ​ത​യു​ടെ വീ​തി​യും വ​ര്‍​ധി​ക്കും. ശ​ക്ത​മാ​യ മ​ഴ​സ​മ​യ​ങ്ങ​ളി​ല്‍ ഇ​വി​ടെ മ​ണ്ണി​ടി​ച്ചി​ല്‍ പ​തി​വാ​യി​രു​ന്നു. പ്ര​ള​യ​കാ​ല​ത്ത് ഉ​രു​ള്‍​പൊ​ട്ട​ല്‍ ഭീ​ഷ​ണി​യു​ണ്ടാ​യി​രു​ന്ന മേ​ഖ​ല​യി​ല്‍ നി​ന്നും താ​മ​സ​ക്കാ​രെ ഒ​ഴി​പ്പി​ക്കു​ക​യും ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. വ​ശ​ങ്ങ​ളി​ല്‍ വ​ലി​യ കോ​ണ്‍​ക്രീ​റ്റ് ഭി​ത്തി​ക​ള്‍ നി​ര്‍​മ്മി​ക്കു​ന്ന​തോ​ടെ ഇ​വി​ടം കൂ​ടു​ത​ല്‍ സു​ര​ക്ഷി​ത​മാ​കും. പാ​ത​യു​ടെ വ​ശ​ങ്ങ​ളി​ല്‍ ഇ​രു​പ​ത് മീ​റ്റ​റി​ല​ധി​കം ഉ​യ​ര​ത്തി​ലാ​ണ് കോ​ണ്‍​ക്രീ​റ്റ് ഭി​ത്തി. ഇ​തി​ന്‍റെ സ​മീ​പ​ത്താ​യി വെ​ള്ളം ഒ​ലി​ച്ച് പോ​കു​ന്ന​തി​നാ​യി പ്ര​ത്യേ​കം ഓ​ട​ക​ളും നി​ര്‍​മി​ക്കാ​ന്‍ പ​ദ്ധ​തി​യു​ണ്ട്. വെ​ള്ള​ക്കെ​ട്ട് നി​ല​നി​ല്‍​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലും പാ​ത​യ്ക്ക് കൂ​ടു​ത​ല്‍ ത​ക​ര്‍​ച്ച​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലും ഇ​ന്‍റ​ർ​ലോ​ക്കി​ങ്ങ് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തും.