വീ​ടി​ന്‍റെ ചു​വ​രി​ടി​ഞ്ഞു വീ​ണ് യു​വ​തി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു
Saturday, July 24, 2021 11:21 PM IST
ചാ​ത്ത​ന്നുർ: ​വീ​ടി​ന്‍റെ ചു​വ​ർ ഇ​ടി​ഞ്ഞു വീ​ണ് യു​വ​തി​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റു. പൊ​ഴി​ക്ക​ര മൂ​ന്നുമൂ​ല പ്ലാ​ന്തോ​ട്ട​ത്ത് സു​നി​ത​യു​ടെ മ​ക​ൾ മീ​നു ( 21 )വി​നാ​ണ് പ​രു​ക്കേ​റ്റ​ത്. പു​ല​ർ​ച്ചെ ആ​റോ​ടെ​യാ​ണ് സം​ഭ​വം.
വീ​ട്ടി​ൽ കി​ണ​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ അ​യ​ൽ​പ​ക്ക​ത്തു നി​ന്നും വെ​ള്ളം ശേ​ഖ​രി​ക്കാ​ൻ പോ​കു​ന്ന​തി​നി​ട​യി​ൽ വീ​ടി​നു സ​മീ​പം ത​ന്നെ ത​ക​ർ​ന്നു വീ​ഴാ​റാ​യി നി​ന്നി​രു​ന്ന മ​റ്റൊ​രു വീ​ടി​ന്‍റെ ഭി​ത്തി മീ​നു​വി​ന്‍റെ ദേ​ഹ​ത്തേ​യ്ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.
പൂ​ർ​ണ​മാ​യും ഭി​ത്തി​യ്ക്ക​ടി​യി​ൽ​പ്പെ​ട്ട യു​വ​തി​യെ ശ​ബ്ദം കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ചേ​ർ​ന്നാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ഇ​വ​രു​ടെ ര​ണ്ട് വാ​രി​യെ​ല്ലു​ക​ൾ​ക്കും ന​ട്ടെ​ല്ലി​നും തു​ട​യെ​ല്ലു​ക​ൾ​ക്കും ഒ​ടി​വും ച​ത​വും സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ഉ​ട​ൻ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് അ​ടി​യ​ന്തി​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​മാ​ക്കി.