ത​ങ്ക​ശേ​രി ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് സ്കൂ​ളി​ന് ഉ​ജ്വ​ല വി​ജ​യം
Sunday, July 25, 2021 10:30 PM IST
കൊ​ല്ലം: അ​ഖി​ലേ​ന്ത്യ ഐ​സി​എ​സ്, ഐ​എ​സ് സി ​പ​രീ​ക്ഷ​ക​ളി​ൽ ത​ങ്ക​ശേ​രി ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് സ്കൂ​ളി​ന് ഉ​ജ്വ​ല വി​ജ​യം. ഐ​സി​എ​സ്, ഐ​എ​സ് സി ​പ​രീ​ക്ഷ എ​ഴു​തി​യ മു​ഴു​വ​ൻ കു​ട്ടി​ക​ളും ഡി​സ്റ്റിം​ഗ്ഷ​നോ​ടു കൂ​ടി നൂ​റു ശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കി.
ഐ​സി​എ​സ്ഇ പ​രീ​ക്ഷ എ​ഴു​തി​യ 241 കു​ട്ടി​ക​ൾ​ക്കും ഐ​എ​സ് സി ​പ​രീ​ക്ഷ എ​ഴു​തി​യ 81 കു​ട്ടി​ക​ൾ​ക്കും ഡി​സ്റ്റിം​ഗ്ഷ​ൻ ല​ഭി​ച്ചാ​ണ് മി​ന്നു​ന്ന വി​ജ​യം നേ​ടി​യ​ത്.
ഐ​സി​എ​സ്ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ അ​ക്ഷ​യ് എ​സ് 490 മാ​ർ​ക്ക് (98 ) ന​യ​ന അ​ന്നാ​ബി​നു , പ്ര​ണ​വ് എം. ​എ​ന്നി​വ​ർ യ​ഥാ​ക്ര​മം 488 മാ​ർ​ക്ക് (97 .6) മാ​ർ​ക്ക് നേ​ടി ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. മ​ഹാ​ദേ​വ് അ​മ്പാ​ടി, ജെ​സ്മി ജ​യ​ൻ എ​ന്നി​വ​ർ 487 മാ​ർ​ക്ക് (97.4) നേ​ടി മൂ​ന്നാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.
ഐ​എ​സ് സി ​പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ സ​യ​ൻ​സ് ഗ്രൂ​പ്പി​ൽ നീ​ര​ജ് ബി​എ 399 മാ​ർ​ക്ക് (99.75) നേ​ടി ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. ശ​ര​ത് എ 397 ​മാ​ർ​ക്ക് (99.25 ), അ​ശ്വി​ൻ സാ​ബു 394 മാ​ർ​ക്ക് (98.5) എ​ന്നി​വ​ർ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി.
കോ​മേ​ഴ്സ് ഗ്രൂ​പ്പി​ൽ അ​വ​ന്തി​ക പി​ള്ള 384 മാ​ർ​ക്ക് ( 96 ) നേ​ടി ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. കെ​ന്നി ക്ലി​ഫോ​ർ​ഡ് സി​റി​ൾ 370 മാ​ർ​ക്ക് (92.5), സാ​യി നാ​രാ​യ​ൻ എ​സ്. 366 മാ​ർ​ക്ക് (91.5 )എ​ന്നി​വ​ർ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി​യെ​ന്ന് പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. സി​ൽ​വി ആ​ന്‍റ​ണി അ​റി​യി​ച്ചു.