കാ​ലി​ത്തീ​റ്റ​ വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കാ​ൻ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കും: മ​ന്ത്രി
Tuesday, July 27, 2021 11:40 PM IST
ചാ​ത്ത​ന്നൂ​ർ: സം​സ്ഥാ​ന​ത്തെ കാ​ലി​ത്തി​റ്റ​യു​ടെ വി​ല​ക്ക​യ​റ്റം നി​യ​ന്ത്ര​ക്കാ​ൻ സ​ർ​ക്കാ​ർ ശ​ക്ത​മാ​യ ഇ​ട​പെ​ടീ​ൽ ന​ട​ത്തു​ക​യാ​ണെ​ന്ന് ക്ഷീ​ര മൃ​ഗ സം​ര​ക്ഷ​ണ വ​കു​പ്പ് മ​ന്ത്രി ജെ.​ചി​ഞ്ചൂ​റാ​ണി. നെ​ടു​ങ്ങോ​ലം ക്ഷീ​രോ​ല്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ ആ​രം​ഭി​ച്ച കേ​ര​ള ഫീ​ഡ്‌​സി​ന്‍റെ കാ​ലി​ത്തീ​റ്റ സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ൻ്റെ ഉ​ദ്ഘാ​ട​നം നി​ർ​വഹി​ച്ച് പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.
ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ സം​ര​ഭ​മാ​യ കേ​ര​ള ഫീ​ഡ്സി​സി​ന്‍റെ ഉ​ല്പ​ന്ന​ങ്ങ​ൾ മ​റ്റ് കാ​ലി​ത്തി​റ്റ​ക​ളെ അ​പേ​ക്ഷി​ച്ച്‌ കു​റ​ഞ്ഞ വി​ല​യി​ൽ ന​ൽ​കി​ക്കൊ​ണ്ട് പാ​ൽ വി​ല ഉ​യ​ർ​ത്താ​തെ ത​ന്നെ ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കു​ക​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യം. ക്ഷീ​ര ക​ർ​ഷ​ക​രു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ ന​ന്നാ​യി മ​ന​സി​ലാ​ക്കി​ക്കൊ​ണ്ട് ത​ന്നെ ക​ർ​ഷ​ക​രെ നി​ല​നി​റു​ത്തു​ന്ന​തി​നാ​യി കൂ​ടു​ത​ൽ സ​ഹാ​യ​ങ്ങ​ൾ ചെ​യ്യു​ക​യെ​ന്ന​താ​ണ് സ​ർ​ക്കാ​ർ ന​യ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ജി.​എ​സ്.​ജ​യ​ലാ​ൽ എംഎ​ൽഎ ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​ഘം പ്ര​സി​ഡ​ന്‍റ് പി.​എ​സ് പ്ര​ദീ​പ്, ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​സ​ദാ​ന​ന്ദ​ൻ പി​ള്ള, ചി​റ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ശീ​ലാ​ദേ​വി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ശ്രീ​ജ ഹ​രീ​ഷ്, മി​ൽ​മ തി​രു​വ​ന​ന്ദ​പു​രം മേ​ഖ​ല യൂ​ണി​യ​ൻ ഡ​യ​റ​ക്ട​ർ കെ. ​ആ​ർ .മോ​ഹ​ന​ൻ പി​ള​ള, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം ശ​കു​ന്ത​ള, നെ​ടു​ങ്ങോ​ലം സ​ർ​വീ​സ് സ​ഹ​ക​ര ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ​സ്.​സു​ഭ​ഗ​ൻ, സി ​പി ഐ ​ലേ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ആ​ർ.​ജ​യി​ൻ​കു​മാ​ർ, സി ​പി എം ​ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജ​യ​ലാ​ൽ ഉ​ണ്ണി​ത്താ​ൻ, കേ​ര​ള ക​ർ​ഷ​ക​സം​ഘം മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പി.​എം സു​ധീ​ന്ദ്ര​ബാ​ബു, ന​കു​ല​കു​മാ​ർ, കി​സാ​ൻ സ​ഭ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ആ​ർ.​സു​രേ​ഷ് ബാ​ബു, സം​ഘം സെ​ക്ര​ട്ട​റി രാ​ജി.​എ​സ് എ​ന്നി​വ​ർ പ്രസംഗി​ച്ചു.