ശ​മ്പ​ള വ​ര്‍​ധ​ന​വും സ്ഥി​ര നി​യ​മ​ന​വു​മി​ല്ല; സ്പെ​ഷൽഎ​ഡ്യൂ​ക്കേ​ഷ​ൻ അ​ധ്യാ​പ​ക​ർ ദു​രി​ത​ത്തിൽ
Tuesday, August 3, 2021 11:02 PM IST
കൊ​ട്ടാ​ര​ക്ക​ര: ഇ​രു​പ​ത് വ​ര്‍​ഷ​മാ​യി പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളെ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ല്‍ പ​ഠി​പ്പി​ക്കു​ന്ന സ്‌​പെ​ഷ്യ​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍​അ​ദ്ധ്യാ​പ​ക​ർ​ക്ക് മ​തി​യാ​യ ശ​മ്പ​ള​മോ, സ്ഥി​ര നി​യ​മ​ന​മോ ന​ൽ​കാ​തെ അ​ധി​കൃ​ത​ർ. സ​മ​ഗ്ര ശി​ക്ഷ-​കേ​ര​ളം പ്രോ​ജ​ക്ടി​നു കീ​ഴി​ല്‍ 2000 മു​ത​ല്‍ ഈ ​മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​ല​മെ​ന്‍റ​റി, സെ​ക്ക​ന്‍റ​റി വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​രാ​ണ് കൊ​വി​ഡ് കാ​ല​ത്തു​ള്‍​പ്പെ​ടെ അ​തി​ജീ​വ​ന​ത്തി​നാ​യി പെ​ടാ​പ്പാ​ടു​പെ​ടു​ന്ന​ത്.
സം​സ്ഥാ​ന​ത്ത് 2860 സ്‌​പെ​ഷ്യ​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ അ​ദ്ധ്യാ​പ​ക​ര്‍ സ്‌​കൂ​ളു​ക​ളി​ലും ഓ​ട്ടി​സം സെ​ന്‍റ​റു​ക​ളി​ലു​മാ​യി സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്നു​ണ്ട്. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള 1.60 ല​ക്ഷം കു​ട്ടി​ക​ള്‍​ക്ക് ഇ​വ​ര്‍ സേ​വ​നം ന​ല്‍​കി വ​രു​ന്നു.
ബ്ലോ​ക്ക് റി​സോ​ഴ്‌​സ് സെ​ന്‍റ​റു​ക​ളി​ല്‍ (ബി​ആ​ര്‍​സി) നി​ന്നും ഓ​രോ സ്‌​പെ​ഷ്യ​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ അ​ദ്ധ്യാ​പ​ക​രേ​യും ആ​ഴ്ച​യി​ല്‍ നാ​ല് ദി​വ​സ​ങ്ങ​ളി​ല്‍ ര​ണ്ടു വീ​തം സ്‌​കൂ​ളു​ക​ളി​ല്‍ സേ​വ​നം ല​ഭി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് നി​യ​മ​നം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ബു​ധ​നാ​ഴ്ച​ക​ളി​ല്‍ ഗു​രു​ത​ര ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളെ വീ​ടു​ക​ളി​ല്‍ എ​ത്തി പ​ഠി​പ്പി​ക്കു​ന്ന​തി​നാ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളെ പ​രി​പാ​ലി​ക്കു​ന്ന​വ​ര്‍​ക്ക് സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ യാ​തൊ​രാ​നു​കൂ​ല്യ​ങ്ങ​ളും ല​ഭ്യ​മാ​കു​ന്നി​ല്ലാ​യെ​ന്ന​താ​ണ് വി​രോ​ധാ​ഭാ​സം.
നി​ല​വി​ല്‍ ബി​ആ​ര്‍​സി അ​ദ്ധ്യാ​പ​ക​രു​ടെ ശ​മ്പ​ളം ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍​ഷ​മാ​യി വ​ര്‍​ദ്ധി​പ്പി​ച്ച് ന​ല്‍​കി​യി​ട്ടി​ല്ല. 60 വ​യ​സി​ല്‍ പി​രി​ഞ്ഞു പോ​കേ​ണ്ട അ​ദ്ധ്യാ​പ​ക​ര്‍ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ യാ​തൊ​രാ​നു​കൂ​ല്യ​വു​മി​ല്ലാ​തെ 56-ാ മ​ത്തെ വ​യ​സി​ല്‍ പി​രി​യേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്. ക്ഷേ​മ​നി​ധി, ഇ​എ​സ്‌​ഐ, ലീ​വ് സ​റ​ണ്ട​ര്‍, മെ​ഡി​ക്ക​ല്‍ ലീ​വ്, യാ​ത്രാ അ​ല​വ​ന്‍​സ് തു​ട​ങ്ങി​യ​വ വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​നും വ​ര്‍​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. പ​ത്ത് വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി ജോ​ലി ചെ​യ്ത​വ​രെ സ്ഥി​ര​പ്പെ​ടു​ത്തു​ക, അ​ധ്യാ​പ​ക നി​യ​മ​ന​വും, വേ​ത​നം വ​ര്‍​ദ്ധി​പ്പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളാ​ണ് ഇ​വ​ര്‍ പ്ര​ധാ​ന​മാ​യി ഉ​ന്ന​യി​ക്കു​ന്ന​ത്. ഇ​ത് സം​ബ​ന്ധി​ച്ച നി​വേ​ദ​നം സ്പെ​ഷ്യ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ അധ്യാ​പ​ക​ർ മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ലി​ന് ന​ൽ​കി.