കോ​ർ​പ്പ​റേ​റ്റ് വ​ൽ​ക്ക​ര​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്
Sunday, September 19, 2021 11:27 PM IST
കൊ​ല്ലം: രാ​ജ്യ​ത്തെ പ്ര​കൃ​തി വി​ഭ​വ​ങ്ങ​ളും കാ​ർ​ഷി​ക മേ​ഖ​ല​യും കോ​ർ​പ്പ​റേ​റ്റു​വ​ൽ ക്ക​രി​ക്കു​ന്ന​തി​നു​ള​ള ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ഗാ​ന്ധി​യ​ൻ ക​ള​ക്റ്റീ​വ് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. രാ​ജ്യം കോ​ർ​പ്പ​റേ​റ്റ് രാ​ജി​ലേ​ക്ക് നീ​ങ്ങി​യാ​ൽ ക​ർ​ഷ​ക​രും ചെ​റു​കി​ട വ്യാ​പാ​ര വ്യാ​സ​യ​രം​ഗ​ത്തു​ള​ള​വ​രും തൊ​ഴി​ലാ​ളി​ക​ളും അ​തി​ലു​പ​രി ഗ്രാ​മീ​ണ സ​ന്പ​ദ് വ്യ​വ​സ്ഥ്യ​യും നാ​ശ​ത്തി​ലേ​ക്ക് നി​പ​തി​ക്കും. ദേ​ശീ​യ ക​ർ​ഷ​ക പ്ര​ക്ഷോ​ഭം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു​ള​ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ജ​ന​വി​രു​ദ്ധ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​യു​ക്ത കി​സാ​ൻ​മോ​ർ​ച്ച 27 ന് ​ആ​ഹ്വാ​നം ചെ​യ്ത ഭാ​ര​ത ബ​ന്ദി​ന് യോ​ഗം പി​ൻ​തു​ണ പ്ര​ഖ്യാ​പി​ച്ചു.
ക​ർ​ഷ സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യ പ്ര​ഖ്യാ​പി​ച്ചു​ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ കോ​ർ​പ്പ​റേ​റ്റ് വി​പ​ണി ബ​ഹി​ഷ്ക്ക​ര​ണ കു​ടും​ബ പ്ര​തി​ജ്ഞാ സ​മ​രം സം​ഘ​ടി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചു.
യോ​ഗ​ത്തി​ൽ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ മേ​ച്ചേ​ഴ​ത്ത് ഗി​രീ​ഷ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ക​ണ്‍​വീ​ന​ർ യോ​ഹ​ന്നാ​ൻ ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ ​ജെ ഡി​ക്രൂ​സ് , വ​സ​ന്ത​കു​മാ​ർ ക​ല്ലും​പു​റം, സു​മ​ൻ​ജി​ത്ത് മി​ഷ, മ​ണ്ണൂ​ർ ഷാ​ജി, സൈ​മ​ണ്‍ തോ​മ​സ് എ​ന്നി​വ​ർ പ്ര​സ​ഗി​ച്ചു.