മു​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്കു ഭീ​ഷ​ണി: ബി​ജെ​പി നേ​താ​ക്ക​ൾ​ക്കെ​തി​രെ പ​രാ​തി
Tuesday, September 21, 2021 12:32 AM IST
കൊ​ട്ടാ​ര​ക്ക​ര: മു​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യെ​യും ജീ​വ​ന​ക്കാ​രെ​യും നി​ര​ന്ത​രം ഓ​ഫീ​സി​ൽ വ​ന്നു ഭീ​ഷ​ണി പെ​ടു​ത്തു​ന്നു​വെ​ന്ന് കാ​ട്ടി ബി​ജെ​പി നേ​താ​ക്ക​ൾ​ക്കെ​തി​രെ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ റൂ​റ​ൽ എ​സ്പി​ക്ക് പ​രാ​തി ന​ൽ​കി.
അ​നീ​ഷ് കി​ഴ​ക്കേ​ക്ക​ര, സു​രേ​ഷ് എ​ന്നി​വ​ർ​ക്കു എ​തി​രെ​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. മു​ൻ​സി​പ്പ​ൽ കൗ​ൺ​സി​ലി​ന്‍റെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.
ക​ഴി​ഞ്ഞ മാ​സം ബി​ജെ​പി നേ​താ​ക്ക​ൾ മു​ൻ​സി​പ്പ​ൽ ഓ​ഫീ​സി​ൽ ക​ട​ന്നു ക​യ​റി ഓ​ണാ​ഘോ​ഷം അ​ല​ങ്കോ​ല​പ്പെ​ടു​ത്തു​ക​യും , ചെ​യ​ർ മാ​നേ​യും സെ​ക്ര​ട്ട​റി യെ​യും വ​നി​താ കൗ​ൺ​സി​ലേ​റെ​യും മ​ർ​ദി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു.ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യും റി​മാ​ൻ​ഡി​ലാ കു​ക​യും ചെ​യ്തി​തി​രു​ന്നു. ജാ​മ്യം നേ​ടി പു​റ​ത്തി​തി​റ​ങ്ങി​യ വീ​ണ്ടും ഓ​ഫീ​സി​ൽ എ​ത്തി​കൃ​ത്യ നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തു​ക​യും, ഭീ​ഷ​ണി പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന​തി​നാ​ൽ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ൽ അ​വ​ശ്യ​പ്പെ​ടു​ന്നു. ന​ഗ​ര​സ​ഭാ കൗ​ൺ​സി​ൽ ഐ​ക്യ​ക​ണ്ടേ​ന​യാ​ണ് കേ​സു ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് ചെ​യ​ർ​മാ​ൻ എ.​ഷാ​ജു വ്യ​ക്ത​മാ​ക്കി.