യു​വാ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഘ​ത്തി​ലെ മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ
Tuesday, September 21, 2021 12:32 AM IST
കൊല്ലം: യു​വാ​വി​നെ വി​ളി​ച്ച് വ​രു​ത്തി മു​ൻ​വൈ​രാ​ഗ്യം മൂ​ലം കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഘ​ത്തി​ലെ മൂ​ന്ന് പേ​ർ പോ​ലീ​സ് പി​ടി​യി​ലാ​യി. പേ​രൂ​ർ അം​ബി​കാ മ​നു ഭ​വ​നം വീ​ട്ടി​ൽ മി​തു​ൻ (23), സ​ഹോ​ദ​ര​ൻ നി​തി​ൻ (20), പേ​രൂ​ർ വ​യ​ലി​ൽ പു​ത്ത​ൻ വീ​ട്ടി​ൽ സു​മേ​ഷ് (23) എ​ന്നി​വ​രാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.
ഇ​വ​ർ മു​ൻ​പ് പ്ര​ദേ​ശ​ത്തു​ള​ള ഹാ​ഷിം എ​ന്ന യു​വാ​വു​മാ​യി വാ​ക്കേ​റ്റം ഉ​ണ്ടാവു​ക​യും ഹാ​ഷി​മി​നെ മ​ർ​ദ്ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു. സം​ഭ​വം പ​റ​ഞ്ഞ് ഒ​ത്ത് തീ​ർ​പ്പാ​ക്കാം എ​ന്ന് പ​റ​ഞ്ഞ് ഓ​ഗ​സ്റ്റ് മാ​സ​ത്തി​ലെ അ​വ​സാ​ന​ത്തെ ദി​വ​സം ഇ​വ​ർ ഹാ​ഷി​മി​നേ​യും കൂ​ട്ടു​കാ​രെ​യും കു​റ്റ​ച്ചി​റ ആ​മ​ക്കോ​ട് എ​ന്ന സ്ഥ​ല​ത്തേ​ക്ക് വി​ളി​ച്ച് വ​രു​ത്തി.
തു​ട​ർ​ന്ന് കൈ​യി​ൽ ക​രു​തി​യി​രു​ന്ന ക​ത്താ​ൾ ഉ​പ​യോ​ഗി​ച്ച് ഹാ​ഷി​മി​നേ​യും സു​ഹൃ​ത്തു​ക്ക​ളാ​യ അ​ൻ​ഷാ​ദ്, മാ​ഹീ​ൻ എ​ന്നി​വ​രേ​യും വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. തു​ട​യ്ക്കും വ​യ​റ്റി​നും, കൈ​ക്കും മാ​ര​ക​യ​മാ​യി പ​രി​ക്കേ​റ്റ ഹാ​ഷി​മി​നേ​യും സു​ഹൃ​ത്തു​ക്ക​ളേ​യും മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളെ സം​ബ​ന്ധി​ച്ച് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി നാ​രാ​യ​ണ​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വ​രെ പ​ത്ത​നം​തി​ട്ട പെ​രും​പെ​ട്ടി കോ​ട്ട​യം അ​യ​ർ​കു​ന്നം എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.
കി​ളി​കൊ​ല്ലൂ​ർ ഇ​ൻ​സ്പെ​ക്ട​ർ വി​നോ​ദ്.​കെ യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്‌​സ്.​ഐ മാ​രാ​യ അ​നീ​ഷ്, ശ്രീ​നാ​ഥ്, എ.​എ​സ്‌​സ്.​ഐ ജി​ജൂ, സി.​പി.​ഓ സാ​ജ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ റി​മാ​ന്‍റ് ചെ​യ്തു.