യു​ദ്ധ​വി​രു​ദ്ധ ലോ​ക​ത്തി​നാ​യി വ​രും ത​ല​മു​റ​യെ സ​ജ്ജ​മാ​ക്ക​ണം: സാം.​കെ. ഡാ​നി​യേ​ൽ
Tuesday, September 21, 2021 11:10 PM IST
കൊ​ട്ടാ​ര​ക്ക​ര: യു​ദ്ധ​വി​രു​ദ്ധ ലോ​ക​ത്തി​നാ​യി വ​രും ത​ല​മു​റ​യെ ബോ​ധ​വ​ൽ​ക്ക​രി​ക്കു​വാ​ൻ സാ​മൂ​ഹ്യ സം​ഘ​ട​ന​ക​ൾ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക്ക​രി​ക്ക​ണ​മെ​ന്നും ലോ​ക സ​മാ​ധാ​നം കാം​ക്ഷി​ക്കു​ന്ന ത​ല​മു​റ​യെ വ​ള​ർ​ത്തി കൊ​ണ്ടു വ​രേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാം.​കെ. ഡാ​നി​യേ​ൽ പ​റ​ഞ്ഞു.
യു​ണൈ​റ്റ​ഡ് റി​ലീ​ജി​യ​ൻ​സ് ഇ​ൻ​ഷ്യേ​റ്റീ​വ് (യു​ആ​ർ​ഐ) വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ലോ​ക സ​മാ​ധാ​ന ദി​ന​ത്തി​ൽ ആ​രം​ഭി​ച്ച സ​മാ​ധാ​ന പ​ക്ഷാ​ച​ര​ണ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സ​മാ​ധാ​ന നി​ർ​മ്മി​തി പ്രോ​ജ​ക്ടു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ സി​ദ്ധാ​ർ​ഥ ശി​വ​യും കോ​സ്മി​ക് ക​മ്യൂ​ണി​റ്റി സെ​ന്‍റ​ർ ആ​ഗോ​ള​ത​ല​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന വ​ൺ ബി​ല്യ​ൻ യൂ​ത്ത് ഫോ​ർ പീ​സ് പ്രോ​ജ​ക്ടി​ന്‍റെ ര​ണ്ടാം​ഘ​ട്ടം യു​ആ​ർ​ഐ ഏ​ഷ്യ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ.​ഏ​ബ്ര​ഹാം ക​രി​ക്ക​വും ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ.​ഒ.​രാ​ജു​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​കീ​യ വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് ബി​നു മാ​ത്യു, സെ​ക്ര​ട്ട​റി കെ.​ജി.​മ​ത്താ​യി​ക്കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
തു​ട​ർ​ന്ന ഓ​ൺ​ലൈ​നി​ൽ ന​ട​ന്ന മാ​ന​വ​മൈ​ത്രി സം​ഗ​മ​ത്തി​ൽ ചെ​ന്നെെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ജ​സ്റ്റീ​സ് ആ​ൻ​ഡ് പീ​സ് മി​ഷ​ൻ ക​ൺ​സ​ൽ​ട്ട​ന്‍റ് റെ​നി.​കെ.​ജേ​ക്ക​ബ്, യു​ആ​ർ​ഐ ഗ്ലോ​ബ​ൽ ട്ര​സ്റ്റി ഐ​സ​ക്ക് എ​സ്.​തോ​മ​സ്, പ്ര​ഫ. സു​മ മ​ണി മാ​ർ​ത്താ​ണ്ഡം എ​ന്നി​വ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.
വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ യു​ആ​ർ​ഐ യൂ​ത്ത് അം​ബാ​സി​ഡ​ർ​മാ​ർ റി​പ്പോ​ർ​ട്ടു​ക​ൾ അ​വ​ത​രി​പ്പി​ച്ചു. സ​മാ​ധാ​ന പ​ക്ഷാ​ച​ര​ണ പ​രി​പാ​ടി​ക​ൾ ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് ഉ​ച്ച​ക​ഴി​ഞ്ഞ്് 2.30 ന് ​ന​ട​ക്കു​ന്ന സ​മാ​ധാ​ന സ​ദ​സോ​ടെ സ​മാ​പി​ക്കും. പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സ​മ്മേ​ള​ന​ങ്ങ​ൾ, സെ​മി​നാ​ർ, വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ സം​ഘ​ടി​പ്പി​ക്കും.