ഡെ​ങ്കി​പ​നി​ക്കെ​തി​രെയും കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നും ജാ​ഗ്ര​ത വേ​ണം: ജി​ല്ലാ കള​ക്ട​ര്‍
Tuesday, September 21, 2021 11:32 PM IST
കൊല്ലം: ഡെ​ങ്കി​പ​നി​ക്ക് കാ​ര​ണ​മാ​കു​ന്ന വൈ​റ​സി​ന്‍റെ അ​പ​ക​ട​ക​ര​മാ​യ വ​ക​ഭേ​ദം ഡെ​ന്‍​വ് -2 ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ അ​തീ​വ ജാ​ഗ്ര​ത​യ്ക്ക് ജി​ല്ലാ ക​ളക്ട​ര്‍ അ​ഫ്‌​സാ​ന പ​ര്‍​വീ​ണ്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി. കോ​ര്‍​പ​റേ​ഷ​ന്‍, കി​ഴ​ക്ക​ന്‍ മേ​ഖ​ല, ക​രു​നാ​ഗ​പ്പ​ള്ളി​യും പ​രി​സ​ര​വും എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് ഡെ​ന്‍​വ്-2 സാ​ന്നി​ദ്ധ്യം. ഇ​വി​ട​ങ്ങ​ളി​ല്‍ കൊ​തു​ക് നി​ര്‍​മാ​ര്‍​ജന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പ​ര​മാ​വ​ധി ശ​ക്ത​മാ​ക്ക​ണം.
മ​ഴ​ക്കാ​ല പൂ​ര്‍​വ ശു​ചീ​ക​ര​ണ​ത്തി​ന് നേ​ര​ത്തെ തു​ട​ക്ക​മാ​കാം. വെ​ള്ളം കെ​ട്ടി നി​ല്‍​ക്കു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണം. ഉ​റ​വി​ട ന​ശീ​ക​ര​ണം ഊ​ര്‍​ജ്ജി​ത​മാ​ക്ക​ണം. മ​രു​ന്ന്ത​ളി​യും പു​ക​യ്ക്ക​ലും വ​ഴി കൊ​തു​ക് സാ​ന്ദ്ര​ത നി​യ​ന്ത്രി​ക്കാ​നാ​കും. ഇ​തി​നാ​യി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പി​ന്തു​ണ അ​നി​വാ​ര്യ​മാ​ണ്. പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന​തി​ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. ഹ​രി​ത കേ​ര​ള- ശു​ചി​ത്വ മി​ഷ​നു​ക​ള്‍, കു​ടും​ബ​ശ്രീ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കി ശു​ചീ​ക​ര​ണ-​പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ള​ണം.
കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ല്‍ 90 ശ​ത​മാ​നം ക​ട​ന്ന് മി​ക​ച്ച നി​ല​യി​ല്‍ പു​രോ​ഗ​മി​ക്കു​ന്നു. എ​ന്നാ​ല്‍ വി​മു​ഖ​ത കാ​ട്ടു​ന്ന​വ​ര്‍​ക്ക് ന​ല്‍​കാ​ന്‍ ശ്ര​മ​ങ്ങ​ള്‍ ന​ട​ത്ത​ണം. ബോ​ധ​വ​ത്ക​ര​ണ​മാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ പ്ര​ധാ​നം. സ്‌​കൂ​ള്‍ തു​റ​ക്കു​ന്ന​തി​ന് മു​മ്പ് അ​ധ്യാ​പ​ക സ​മൂ​ഹ​ത്തി​നു​ള്ള വാ​ക്‌​സി​നേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്ക​ണം. പ​ര​മാ​വ​ധി 10 ദി​വ​സ​ത്തി​ന​കം ഇ​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണം. ആ​വ​ശ്യ​മെ​ങ്കി​ല്‍ ക്യാ​മ്പു​ക​ള്‍ സം​ഘ​ടി​പ്പി​ക്ക​ണം. കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് ഉ​റ​പ്പാ​ക്ക​ണം. അ​ല​ര്‍​ജി​യു​ള്ള​വ​രെ പ​രി​ശോ​ധി​ക്കാ​നും ക്യാ​മ്പു​ക​ള്‍ തു​റ​ക്കാമെന്നും ക​ള​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി.
കോ​വി​ഡ് ചി​കി​ത്സ ന​ല്‍​കു​ന്ന ആ​ശു​പ​ത്രി​ക​ളി​ലെ സൗ​ക​ര്യ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണെ​ന്ന് ഡിഎംഒ ​അ​റി​യി​ച്ചു. കി​ട​ക്ക​ക​ള്‍, ഐ​സി യു, ​വെ​ന്‍റി​ലേ​റ്റ​ര്‍ എ​ന്നി​വ​യു​ടെ ല​ഭ്യ​ത ഇ​തു വ​ഴി ഉ​റ​പ്പാ​ക്കു​ക​യാ​ണ്. തെ​റ്റാ​യ വി​വ​രം ന​ല്‍​കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടു. ഇ​തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ടി വ​രു​മെ​ന്ന് ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.