പു​ന​ലൂ​ർ കെ​എ​സ്​ആ​ർ​ടി​സി ജ​ംഗ്ഷ​നി​ൽ പരിഷ്കരിച്ച ഗ​താ​ഗ​ത സംവിധാനം മാറ്റി
Tuesday, September 21, 2021 11:32 PM IST
പു​ന​ലൂ​ർ: പ​തി​വാ​യി അ​പ​ക​ട​മു​ണ്ടാ​കു​ന്ന പു​ന​ലൂ​ർ കെ​എ​സ്​ആ​ർ​ടി​സി ജംഗ്ഷ​നി​ൽ ഗ​താ​ഗ​തം പ​ഴ​യ​രീ​തി​യി​ലേ​ക്കു മാ​റ്റി. മ​ല​യോ​ര ഹൈ​വേ​യി​ൽ നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ ദേ​ശീ​യ​പാ​ത​യി​ൽ പ്ര​വേ​ശി​ച്ച് തെ​ന്മ​ല ഭാ​ഗ​ത്തേ​ക്കു പോ​കാ​ൻ ഇ​നി ഐ​ലന്‍റ് ചു​റ്റ​ണം. മ​ല​യോ​ര ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യി പു​ന​രു​ദ്ധ​രി​ച്ച റോ​ഡ് ഇ​നി പ​ഴ​യ​പ​ടി വ​ൺ​വേ റോ​ഡാ​കും. ദേ​ശീ​യ​പാ​ത​യി​ൽ നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ മ​ല​യോ​ര ഹൈ​വേ​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത് ഇ​തു​വ​ഴി​യാ​കും. ഇ​തി​നാ​യി ഈ ​റോ​ഡി​ൽ മ​ണ്ണു​നി​റ​ച്ച ചാ​ക്കു​ക​ൾ അ​ടു​ക്കി വീ​പ്പ നി​ര​ത്തി.

കെ​എ​സ്​ആ​ർ​ടിസി ജംഗ്ഷ​നി​ൽ അ​പ​ക​ടം ത​ട​യു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കാ​ൻ എം​എ​ൽ​എയു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​രും വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗം ചേ​ർ​ന്നി​രു​ന്നു. ഈ ​യോ​ഗ​ത്തി​ലാ​ണ് ഇ​വി​ടെ ഗ​താ​ഗ​തം പ​ഴ​യ​പ​ടി​യാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. എം​എ​ൽ​എ​യും ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​രും ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ലം പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
ന​ഗ​ര​സ​ഭ​യും പോ​ലീ​സും മ​രാ​മ​ത്ത് വ​കു​ പ്പും ചേ​ർ​ന്നാ​ണ് പ​രി​ഷ്കാ​രം ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ഷ്കാ​രം. വി​ജ​യ​മാ​ണെ​ന്നു ക​ണ്ടാ​ൽ സ്ഥി​ര​മാ​യ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​മെ​ന്ന് മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

കെ​എ​സ്​ആ​ർ​ടി​സി ജംഗ്ഷ​നി​ൽ വാ​ഹ​ന​ങ്ങ​ൾ വേ​ഗം കു​റ​യ്ക്കാ​ത്ത​താ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്ക് മു​ഖ്യ​കാ​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. മുന്പു​ണ്ടാ​യി​രു​ന്ന ചെ​റി​യ വ​ൺ​വേ റോ​ഡ് വീ​തി​കൂ​ട്ടി ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ പു​ന​രു​ദ്ധ​രി​ക്കു​ക​യും ഇ​തു​വ​ഴി ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ വ​ഴി​യൊ​രു​ക്കു​ക​യും ചെ​യ്ത​തോ​ടെ വാ​ഹ​ന​ങ്ങ​ൾ ഉ​യ​ർ​ന്ന വേ​ഗ​ത്തി​ൽ മ​ല​യോ​ര ഹൈ​വേ​യി​ൽ നി​ന്നും ദേ​ശീ​യ​പാ​ത​യി​ലേ​ക്കു പ്ര​വേ​ശി​ച്ചു തു​ട​ങ്ങി. മാ​ത്ര​വു​മ​ല്ല, പെ​ട്ടെ​ന്ന് ഏ​ർ​പ്പെ​ടു​ത്തി​യ പ​രി​ഷ്കാ​രം പ​ല​പ്പോ​ഴും വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​വു​മു​ണ്ടാ​ക്കി.

മു​ന്പ് ദേ​ശീ​യ പാ​ത​യി​ൽ നി​ന്നും അ​ഞ്ച​ൽ പാ​ത​യി​ലേ​ക്കു പ്ര​വേ​ശി​ക്കാ​ൻ നാ​ലു മീ​റ്റ​ർ മാ​ത്രം വീ​തി​യു​ള്ള വ​ൺ​വേ റോ​ഡാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. അ​ഞ്ച​ൽ - പു​ന​ലൂ​ർ പാ​ത മ​ല​യോ​ര ഹൈ​വേ​യാ​യി വി​ക​സി​പ്പി​ച്ച​തോ​ടെ കൂ​ടു​ത​ൽ സ്ഥ​ലം ഏ​റ്റെ​ടു​ത്ത് ഈ​റോ​ഡ് 12 മീ​റ്റ​ർ വീ​തി​യു​ള്ള പാ​ത​യാ​ക്കി. ഇ​ത് മ​ല​യോ​ര ഹൈ​വേ​യു​ടെ ഭാ​ഗ​മാ​ക്കു​ക​യും ചെ​യ്തു. റോ​ഡി​ന്‍റെ നി​ല​വാ​രം ഉ​യ​ർ​ന്ന​തോ​ടെ വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗ​വും അ​തു​വ​ഴി അ​പ​ക​ട​ങ്ങ​ളും വ​ർ​ധി​ച്ചു.

നി​ല​വി​ൽ ഇ​വി​ടു​ത്തെ ഗ​താ​ഗ​ത പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ച്ച് പ​രി​ഹാ​രം നി​ർ​ദേ​ശി​ക്കാ​ൻ ദേ​ശീ​യ ഗ​താ​ഗ​ത ആ​സൂ​ത്ര​ണ, ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തു​മെ​ന്ന് ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.