കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Friday, September 24, 2021 11:35 PM IST
കൊ​ട്ടാ​ര​ക്ക​ര: ഒ​മാ​നി​ൽ ജോ​ലി ചെ​യ്തു വ​ന്നി​രു​ന്ന കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​യാ​യ യു​വാ​വ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. കൊ​ട്ടാ​ര​ക്ക​ര പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര ക​ലാ​ഭ​വ​നി​ൽ ശി​വ​ദാ​സ​ന്‍റെ​യും രാ​ധാ​മ​ണി​യു​ടെ​യും മ​ക​ൻ ആ​ർ.​എ​സ്.​കി​ര​ൺ (33) ആ​ണ് മ​രി​ച്ച​ത്.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഭാ​ര്യ ജി​സി കി​ര​ണി​നെ​യും മൂ​ത്ത​മ​ക​ൾ ത​നു​ശ്രീ (8)യെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ള​യ മ​ക​ൾ ത​ൻ​മ​യ​യു​ടെ പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ല. ഒ​മാ​നി​ലെ സൂ​റി​ൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​റാ​യി​രു​ന്നു കി​ര​ൺ.

ജോ​ലി സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​ത്തി​ന് കു​ടും​ബ​സ​മേ​തം യാ​ത്ര ചെ​യ്യ​വേ നി​സ്വ​ക്കു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്നു.