മീ​മീ ഫി​ഷ് ആ​പ്പി​ലൂ​ടെ ഇ​നി മീ​ന്‍ വി​ഭ​വ​ങ്ങ​ൾ റെ​ഡി
Tuesday, October 12, 2021 11:45 PM IST
കൊ​ല്ലം: വൃ​ത്തി​യാ​ക്കി​യ മ​ത്സ്യം വീ​ട്ടു​പ​ടി​ക്ക​ലെ​ത്തി​ക്കാ​നു​ള്ള സം​സ്ഥാ​ന തീ​ര​ദേ​ശ വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍റെ മീ​മീ ആ​പ്പി​ലൂ​ടെ ഇ​നി വൈ​വി​ധ്യ​മാ​ര്‍​ന്ന മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളും വീ​ട്ടു​പ​ടി​ക്ക​ലെ​ത്തും. മീ​ന്‍ അ​ച്ചാ​റു​ക​ള്‍, മീ​ന്‍​വ​റു​ത്ത​ത്, ച​മ്മ​ന്തി​പ്പൊ​ടി, മീ​ന്‍​ക​റി, ഉ​ണ​ക്ക​മീ​ന്‍ എ​ന്നി​വ​യാ​ണ് പു​തു​താ​യി ഉ​ള്‍​പ്പെ​ടു​ത്തി​യ വി​ഭ​വ​ങ്ങ​ള്‍. മീ​മീ ആ​പ്പി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​കു​ന്ന കൊ​ല്ലം ന​ഗ​ര​സ​ഭ​യു​ള്‍​പ്പെ​ടെ ജി​ല്ല​യി​ലെ 29 സ്ഥ​ല​ങ്ങ​ളി​ലും ഈ ​ഉ​ത്പ​ന്ന​ങ്ങ​ള്‍ ല​ഭി​ക്കും.
ചെ​മ്മീ​ന്‍. കൂ​ന്ത​ല്‍, ചൂ​ര, ക​ക്ക, ക​ല്ലു​മേ​ക്കാ​യ എ​ന്നി​വ​യാ​ണ് അ​ച്ചാ​റി​ന​ത്തി​ല്‍ ല​ഭി​ക്കു​ന്ന​ത്. കൊ​ഴു​വ, ഉ​ണ​ക്ക​ച്ചെ​മ്മീ​ന്‍ വ​റു​ത്ത​തും ഉ​ണ​ക്ക​ച്ചെ​മ്മീ​ന്‍ പൊ​ടി​യും ആ​പ്പി​ലൂ​ടെ ല​ഭി​ക്കും. ഇ​തി​നു പു​റ​മെ മീ​ന്‍ കൊ​ണ്ടു​ള്ള ക​ട്ല​റ്റ്, സ​മൂ​സ, ബ​ര്‍​ഗ​ര്‍ പ​ട്ടീ​സ്, റോ​ള്‍, ലോ​ലി​പോ​പ്പ്, സൂ​പ്പ്, നെ​യ്മീ​ന്‍ ക​റി എ​ന്നി​വ​യും ഒ​രു​ക്കി​യി​രി​ക്കു​ന്നു. കൊ​ഴു​വ, കി​ളി​മീ​ന്‍, ചെ​മ്മീ​ന്‍, ശീ​ലാ​വ്, ഉ​ളു​വ, വാ​ള, സ്രാ​വ്, കോ​ര, പ​ര​വ, മ​ത്തി, അ​യ​ല, കൂ​ന്ത​ല്‍ എ​ന്നീ​വ ഉ​ണ​ക്കി​യ​തും ആ​പ്പി​ലൂ​ടെ വീ​ട്ടു​പ​ടി​ക്ക​ലെ​ത്തും.
സം​സ്ഥാ​ന തീ​ര​ദേ​ശ വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ സെ​ന്‍​ട്ര​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫി​ഷ​റീ​സ് ടെ​ക്നോ​ള​ജി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വി​ഭാ​വ​നം ചെ​യ്ത പ​രി​വ​ര്‍​ത്ത​നം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് മൊ​ബൈ​ല്‍ ആ​പ്പ് പു​റ​ത്തി​റ​ക്കി​യ​ത്. മൊ​ബൈ​ല്‍ ഫോ​ണി​ലെ പ്ലേ​സ്റ്റോ​ര്‍ ആ​പ്പി​ലൂ​ടെ മീ​മീ ഫി​ഷ് എ​ന്ന് ടൈ​പ്പ് ചെ​യ്ത് ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ആ​പ്പ് ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്യാം. ഇ​തു കൂ​ടാ​തെ https://play.google.com/store/apps/details എ​ന്ന ലി​ങ്ക് വ​ഴി​യും മീ​മീ ആ​പ്പ് ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്യാം.
വി​ഷ​ര​ഹി​ത​മാ​യ മ​ത്സ്യം ക​റി​വ​യ്ക്കാ​ന്‍ പാ​ക​ത്തി​ന് വൃ​ത്തി​യാ​ക്കി വീ​ട്ടു​പ​ടി​ക്ക​ല്‍ എ​ത്തി​ക്കു​ന്ന​തി​നാ​ണ് മീ​മീ ആ​പ്പ് ആ​രം​ഭി​ച്ച​ത്. ഈ ​പ​ദ്ധ​തി​യു​ടെ തു​ട​ര്‍​വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മൂ​ല്യ​വ​ര്‍​ധ​ത ഉ​ത്പ​ന്ന​ങ്ങ​ള്‍ കൂ​ടി ആ​പ്പി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് അ​തീ​വ ശ്ര​ദ്ധ ന​ല്‍​കു​ന്ന മീ​മീ ഫി​ഷി​ന്‍റെ സം​ഭ​ര​ണം, സം​സ്ക​ര​ണം, പാ​ക്കിം​ഗ്, മു​ത​ലാ​യ​വ അ​ന്താ​രാ​ഷ്ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് ന​ട​ത്തു​ന്ന​ത്. പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളി​ല്‍ നി​ന്നും വി​ശ്വാ​സ്യ​ത​യു​ള്ള മ​ത്സ്യ​ക്കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ നി​ന്നു​മാ​ണ് മീ​മീ സ്റ്റോ​റു​ക​ള്‍ മ​ത്സ്യം സം​ഭ​രി​ക്കു​ന്ന​ത്.
യാ​തൊ​രു​ത​ര​ത്തി​ലു​ള്ള രാ​സ​വ​സ്തു​ക്ക​ളും മീ​മീ ഫി​ഷി​ന്‍റെ ഉ​ത്പ​ന്ന​ങ്ങ​ളി​ല്‍ പ്ര​യോ​ഗി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പ് വ​രു​ത്തു​ന്നു​ണ്ട്. യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ നി​ഷ്ക​ര്‍​ഷി​ച്ചി​ട്ടു​ള്ള ഗു​ണ​മേ​ന്‍​മാ മാ​ന​ദ​ണ്ഡ​ങ്ങ​ളാ​ണ് സം​ഭ​ര​ണം, സം​സ്ക്ക​ര​ണം, സൂ​ക്ഷി​ക്ക​ല്‍ മു​ത​ലാ​യ​വ​യി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.