അ​ന്താ​രാ​ഷ്ട്ര ബാ​ലി​കാ​ദി​നം ആ​ച​രി​ച്ചു
Wednesday, October 13, 2021 11:37 PM IST
ചാ​ത്ത​ന്നൂ​ർ:​ ജി​ല്ലാ വു​മ​ൺ പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ്രീ​നി​കേ​ത​ൻ ഫാ​മി​ലി കൗ​ൺ​സി​ലിം​ഗ് സെ​ന്‍ററി​ന്‍റെ​റും സ​ർ​വീ​സ് പ്രോ​വൈ​ഡിം​ഗ് സെ​ന്‍റർ ചാ​ത്ത​ന്നൂ​ർ ഗ​വ :വൊ​ക്കെ​ഷ​ണ​ൽ ആന്‍റ് ഹ​യ​ർ സെ​ക്കൻഡ​റി സ്കൂ​ളിന്‍റെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര ബാ​ലി​കാ​ദി​നം ആ​ച​രി​ച്ചു.
പെ​ൺ​കു​ട്ടി​ക​ൾ നേ​രി​ടു​ന്ന സാ​മൂ​ഹി​ക അ​നീ​തി​ക​ളും നി​യ​മ​സം​ര​ക്ഷ​ണ​വും എ​ന്ന​വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി നി​തി​ൻ ജെ.​ആ​ർ. ക്ലാ​സെ​ടു​ത്തു. സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് എൽ. ക​മ​ല​മ്മ അ​മ്മ ഓ​ൺ​ലൈ​ൻ പ​രി​പാ​ടി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.​ സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ജെ​സി വ​ർ​ഗീ​സ്, കൗ​ൺ​സി​ല​ർ​മാ​രാ​യ മി​ന്നു, ​അ​ജീ​ഷ്, കൃ​ഷ്ണ​കു​മാ​രി.ടി .​ആ​ർ എ​ന്നി​വ​ർ പ്രസംഗിച്ചു. അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​നി​ക​ളും, ര​ക്ഷ​ക​ർ​ത്താ​ക്ക​ളും, ശ്രീ​നി​കേ​ത​നി​ലെ ജീവനക്കാരും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.
പ​ത്ത​നാ​പു​രം: ഓ​രോ മ​ത​ത്തി​ന്‍റെയും വി​ശു​ദ്ധ​ഗ്ര​ന്ഥ​ങ്ങ​ള്‍ വാ​യി​ക്കു​ക​യും പ​ഠി​ക്കു​ക​യും അ​ത​നു​സ​രി​ച്ചു ജീ​വി​ക്കു​ക​യും ചെ​യ്യു​ന്ന സ​മൂ​ഹം അ​തേ പ്രാ​ധാ​ന്യ​ത്തോ​ടെ​ത​ന്നെ വാ​യി​ച്ചു പ​ഠി​ക്കേ​ണ്ട ഗ്ര​ന്ഥ​മാ​ണ് ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന എ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. സു​മാ​ലാ​ല്‍ പ​റ​ഞ്ഞു. ഗാ​ന്ധി​ഭ​വ​ന്‍ ചി​ല്‍​ഡ്ര​ന്‍​സ് ഹോം, ​ഷെ​ല്‍​ട്ട​ര്‍ ഹോം ​എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ല്‍ സം​ഘ​ടി​പ്പി​ച്ച അ​ന്ത​ര്‍​ദ്ദേ​ശീ​യ ബാ​ലി​കാ​ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ര്‍.
നി​യ​മം ന​മു​ക്ക് ന​ല്‍​കു​ന്ന പ​രി​ര​ക്ഷ​യെ​ക്കു​റി​ച്ച് മ​ന​സി​ലാ​ക്കി​യെ​ങ്കി​ല്‍ മാ​ത്ര​മേ പ​ല​ത​ര​ത്തി​ലു​മു​ള്ള അ​ക്ര​മ​ങ്ങ​ളി​ല്‍ നി​ന്നും ചൂ​ഷ​ണ​ങ്ങ​ളി​ല്‍ നി​ന്നും മോ​ച​നം നേ​ടാ​ന്‍ വ​നി​ത​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കു​മൊ​ക്കെ ക​ഴി​യൂ. പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ള്‍ പോ​ലും ലൈം​ഗി​ക ചൂ​ഷ​ണ​ങ്ങ​ള്‍​ക്ക് ഇ​ര​യാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഇ​ന്ന​ത്തെ സാ​മൂ​ഹ്യ ചു​റ്റു​പാ​ടി​ല്‍ സ്‌​കൂ​ള്‍ ത​ലം മു​ത​ല്‍ നി​യ​മ​സാ​ക്ഷ​ര​ത അ​നി​വാ​ര്യ​മാ​ണെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.
ഗാ​ന്ധി​ഭ​വ​ന്‍ സെ​ക്ര​ട്ട​റി ഡോ. ​പു​ന​ലൂ​ര്‍ സോ​മ​രാ​ജ​ന്‍ അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ല്‍ ന​ട​ന്‍ ടി.​പി. മാ​ധ​വ​ന്‍, ഗാ​ന്ധി​ഭ​വ​ന്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി.​എ​സ്. അ​മ​ല്‍​രാ​ജ്, പ്ര​സ​ന്നാ രാ​ജ​ന്‍, ഗ്ലോ​റി​യ ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.