ക​ശു​വ​ണ്ടി മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണം
Monday, October 18, 2021 11:27 PM IST
കൊല്ലം: ക​ശു​വ​ണ്ടി മേ​ഖ​ല നേ​രി​ടു​ന്ന ഗു​രു​ത​ര​മാ​യ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും അ​ട​ഞ്ഞു​കി​ട​ക്കു​ന്ന മു​ഴു​വ​ൻ ക​ശു​വ​ണ്ടി ഫാ​ക്ട​റി​ക​ളും തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്ക​ണമെന്നും കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ മാ​ത്യു ജോ​ർ​ജ് ആ​വ​ശ്യ​പ്പെ​ട്ടു.
കേ​ര​ള ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് ജി​ല്ലാ സ​മ്മേ​ള​നം മൈ​നാ​ഗ​പ്പ​ള്ളി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സം​സ്ഥാ​ന​ത്ത് ര​ജി​സ്റ്റ​ർ ചെ​യ്ത 864 ഫാ​ക്ട​റി​ക​ളി​ൽ 40 എ​ണ്ണം മാ​ത്ര​മാ​ണ് കാ​പ്പ​ക്സി​ന്‍റേയും കാ​ഷ്യു കോ​ർ​പ്പ​റേ​ഷ​നും കീ​ഴി​ലു​ള്ള​ത്. സ്വ​കാ​ര്യ വ്യ​വ​സാ​യി​ക​ളു​ടെ​തി​ൽ നൂ​റോ​ളം ഫാ​ക്ട​റി​ക​ൾ മാ​ത്ര​മാ​ണ് വ​ല്ല​പ്പോ​ഴും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
ഇ​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും ഈ ​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​രം ആ​രം​ഭി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
യോ​ഗ​ത്തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗം ബി​ജു മൈ​നാ​ഗ​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ട​വ​നശേരി ഷൗ​ക്ക​ത്ത് , കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​സ​ര​സ​ൻ, കു​ന്ന​ത്തൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ജീ മ​ള്ള​ക്കോ​ണം, കേ​ര​ള ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​ണ​വം തു​ള​സി, ഈ​ഴ​ത്ത​യ്യ​ത്ത് നി​സാ​മു​ദീ​ൻ, എം.ഗ​ണേ​ശ​ൻ, സു​രേ​ന്ദ്ര​ൻ​പി​ള്ള, പ്ര​കാ​ശ് മു​ട്ട​ത്ത്, മാ​ത്യു പ​ണി​ക്ക​ർ, ജ​മീ​ല ബി.​വി.സു​ഭ​ദ്ര, അ​മ്പി​ളി, ഷാ​ന​വാ​സ് തു​ട​ങ്ങി​യ​വ​ർ പ്രസംഗി​ച്ചു.