ബൈ​ക്ക് തീ​വ​ച്ച് ന​ശി​പ്പി​ച്ചയാളെ പോലീസ് പിടികൂടി
Wednesday, October 20, 2021 10:37 PM IST
ചാ​ത്ത​ന്നൂ​ർ: വീ​ട്ടു​മു​റ്റ​ത്ത് സൂ​ക്ഷി​ച്ചി​രു​ന്ന ബൈ​ക്ക് തീ​വെ​ച്ച് ന​ശി​പ്പി​ച്ച ശേ​ഷം ഒ​ളി​വി​ലാ​യി​രു​ന്ന ആ​ളെ പാ​രി​പ്പ​ള്ളി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പാ​രി​പ്പ​ള്ളി മൈ​ല വി​ള​മു​ള​മൂ​ട്ടി​ൽ കോ​ള​നി​യി​ൽ രാ​ജു (43) വി​നെ​യാ​ണ് ഇ​ൻ​സ്പെ​ക്ട​ർ അ​ൽ ജ​ബ്ബാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.
മു​ള മൂ​ട്ടി​ൽ സ​ന്തോ​ഷി​ന്‍റെ ബൈ​ക്കാ​ണ് ക​ഴി​ഞ്ഞ 13 ന് ​രാ​ത്രി തീ​വെ​ച്ച് ന​ശി​പ്പി​ച്ച​ത്.​ ഇ​തി​ന് ശേ​ഷം രാ​ജു ഒ​ളി​വി​ലാ​യി​രു​ന്നു.​ ക​ഴി​ഞ്ഞ രാ​ത്രി​യാ​ണ് രാ​ജു പി​ടി​യി​ലാ​യ​ത്.

വീ​ട്ടി​ൽ മോ​ഷ​ണം: ഒ​രാ​ൾ അ​റ​സ്റ്റി​ൽ

ചാ​ത്ത​ന്നൂ​ർ: വീ​ട്ടി​ൽ ക​യ​റി മോ​ഷ​ണം ന​ട​ത്തി​യ ആ​ളെ മ​ണി​കൂ​റു​ക​ൾ​ക്ക​കം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പാ​ള​യം​കു​ന്ന് വേ​ങ്കോ​ട് മ​ല വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ പ്രി​ൻ​സാ (21) ണ് ​പി​ടി​യി​ലാ​യ​ത്. ​
പാ​രി​പ്പ​ള്ളി പാ​മ്പു​റം കാ​ർ​ത്തി​ക​യി​ൽ വി​നോ​ജി​ന്‍റെ വീ​ട്ടി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ​വൈ​കുന്നേരം അഞ്ചോടെ മോ​ഷ​ണം ന​ട​ന്ന​ത്.​വീ​ട്ടി​ൽ നി​ന്നും ഓ​ട്ടുവി​ള​ക്ക്, ഓ​ട്ടു​മ​ണി എ​ന്നി​വ​യാ​ണ് മോ​ഷ്ടി​ച്ച​ത്.​
പാ​രി​പ്പ​ള്ളി ജം​ഗ്‌​ഷ​ന് സ​മീ​പ​ത്തു​നി​ന്നു​മാ​ണ് ഈ ​യാ​ളെ ഇ​ൻ​സ്പെ​ക്ട​ർ അ​ൽ ജ​ബ്ബാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. മോ​ഷ്ടി​ച്ച സാ​ധ​ന​ങ്ങ​ളും ക​ണ്ടെ​ടു​ത്തു.