ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി പ​ണം ത​ട്ടി​യ ആ​ൾ പോ​ലീ​സ് പി​ടി​യി​ൽ
Sunday, October 24, 2021 11:25 PM IST
കൊ​ല്ലം: കാ​ന​ഡ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ നി​ന്നും ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത ആ​ൾ പോ​ലീ​സ് പി​ടി​യി​ലാ​യി.
തി​രു​വ​ന​ന്ത​പു​രം തി​രു​വ​ല്ലം ഷാ​രോ​ണ്‍ വി​ല്ല​യി​ൽ ഷി​റാ​സ് (49) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. പ​ള്ളി​മ​ണ്‍ വെ​ളി​ച്ചി​ക്കാ​ല ജു​മാ മ​സ്ജി​ദി​ന് സ​മീ​പം ദാ​റു​ൽ സ​ലാം മ​ൻ​സി​ലി​ൽ ജാ​ഫ​ർ ക​ണ്ണ​ന​ല്ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.
2019 ൽ ​ജാ​ഫ​ർ ഉ​ൾ​പ്പെ​ടെ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ലു​ൾ​പ്പെ​ട്ട 11 പേ​രെ കാ​ന​ഡ​യി​ലേ​ക്കെ​ന്ന് പ​റ​ഞ്ഞ് അ​സ​ർ​ബൈ​ജാ​ൻ എ​ന്ന രാ​ജ്യ​ത്ത് കൊ​ണ്ട ു പോ​യി ഒ​രു മാ​സ​ത്തോ​ളം അ​വി​ടെ താ​മ​സി​പ്പി​ച്ച ശേ​ഷം തി​രി​കെ നാ​ട്ടി​ലെ​ത്തി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്.
സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ലാ​യി​രു​ന്ന ഇ​യാ​ൾ കേ​ര​ള - ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ൽ ആ​ന​പ്പാ​റ എ​ന്ന സ്ഥ​ല​ത്ത് ഒ​ളി​വി​ൽ ക​ഴി​യു​ന്ന​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി നാ​രാ​യ​ണ​ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ചാ​ത്ത​ന്നൂ​ർ അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബി ​ഗോ​പ​കു​മാ​റി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം ക​ണ്ണ​ന​ല്ലൂ​ർ ഇ​ൻ​സ്പെ​ക്ട​ർ വി​പി​ൻ കു​മാ​ർ യു.​പി, എ​സ്ഐ സ​ജീ​വ് ഡി, ​എ​എ​സ്ഐ ബി​ജു, സി​പി​ഒ​മാ​രാ​യ സ​ജി​കു​മാ​ർ, ലാ​ലു​മോ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ന്‍റ് ചെ​യ്തു.