വ​യ​ലും ത​ണ്ണീ​ർ​ത്ത​ട​വും നി​ക​ത്തി മ​തി​ൽ കെ​ട്ടു​ന്നു​വെ​ന്ന് പ​രാ​തി
Monday, October 25, 2021 11:16 PM IST
ചാ​ത്ത​ന്നൂ​ർ: ചാ​ത്ത​ന്നൂ​ർ തോ​ടി​നും മീ​നാ​ട് ഏ​ലാ​യ്ക്കും മ​ധ്യേ മ​തി​ൽ കെ​ട്ടി ഏ​ല​നി​ക​ത്താ​ൻ നീ​ക്ക​മെ​ന്ന് പ​രാ​തി. ത​ണ്ണീ​ർ​ത്ത​ട​വും പു​റ​മ്പോ​ക്കും ഉ​ൾ​പ്പെ​ടു​ന്ന സ്ഥ​ല​മാ​ണ് നി​ക​ത്തു​ന്ന​ത്.
മ​തി​ൽ കെ​ട്ടി ഈ ​സ്ഥ​ലം അ​ട​യ്ക്കു​ന്ന​തി​നാ​ൽ ഏ​ലാ​യി​ലേ​യ്ക്കു​ള്ള വ​ഴി​യും അ​ട​യ്ക്ക​പ്പെ​ടു​ന്ന​ത് ക​ർ​ഷ​ക​ർ​ക്ക് ബു​ദ്ധി​മു​ട്ടാ​യി​ട്ടു​ണ്ട്. മ​തി​ൽ കെ​ട്ടു​ന്ന​ത് ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ ചാ​ത്ത​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ലും മീ​നാ​ട് വി​ല്ലേ​ജ് അ​ധി​കൃ​ത​ർ​ക്കും പ​രാ​തി ന​ല്കി​യെ​ങ്കി​ലും ആ​രും സ്ഥ​ലം സ​ന്ദ​ർ​ശി​ക്കാ​നോ ന​ട​പ​ടി എ​ടു​ക്കാ​നോ ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും ആ​ക്ഷേ​പം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.
വി​വ​രം വി​ല്ലേ​ജ് ഓ​ഫീ​സ​റോ​ട് പ​റ​ഞ്ഞ​പ്പോ​ൾ പോ​ലീ​സി​ൽ അ​റി​യി​ക്കാ​നാ​യി​രു​ന്നു മ​റു​പ​ടി. ചാ​ത്ത​ന്നൂ​ർ പോ​ലീ​സി​ൽ പ​രാ​തി​യു​മാ​യി എ​ത്തി​യ​പ്പോ​ൾ വി​ല്ലേ​ജ് ഓ​ഫീ​സ​ർ അ​റി​യി​ക്കാ​തെ ന​ട​പ​ടി എ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് പോ​ലീ​സും പ​റ​ഞ്ഞ​താ​യി നാ​ട്ടു​കാ​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

കൃ​ഷി വ​കു​പ്പി​ന്‍റെ ഡേ​റ്റ ബാ​ങ്കി​ൽ​പ്പെ​ട്ട ഏ​ലാ​യാ​ണി​ത്. ഏ​ക്ക​റു​ക​ണ​ക്കി​ന് വ​രു​ന്ന മീ​നാ​ട് ഏ​ല ഭൂ ​മാ​ഫി​യ​യു​ടെ കൈ​വ​ശ​മെ​ത്തി​യ​തോ​ടെ​യാ​ണ് നി​ക​ത്താ​ൻ നീ​ക്കം തു​ട​ങ്ങി​യ​ത്. ചാ​ത്ത​ന്നൂ​ർ തോ​ടി​നോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന, മ​തി​ൽ കെ​ട്ടി തി​രി​യ്ക്കു​ന്ന പ്ര​ദേ​ശം പോ​ള​ച്ചി​റ ഏ​ലാ​യു​ടെ ഭാ​ഗ​മാ​ണ്. പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​വു​മാ​ണ്. തോ​ട്ടി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​മ്പോ​ൾ വെ​ള്ളം ഏ​ലാ​യി​ലേ​ക്ക് ഒ​ഴു​ക്ക​ന്ന​തി​നും ഏ​ലാ​യി​ലേ​യ്ക്ക്‌ വെ​ള്ളം​കൊ​ണ്ടു പോ​കു​ന്ന​തി​നു​മു​ള്ള ചാ​ലു​ക​ൾ അ​ട​ച്ചാ​ണ് മ​തി​ൽ കെ​ട്ടു​ന്ന​ത്.

പ​ര​മ്പ​രാ​ഗ​ത​മാ​യി നെ​ൽ​കൃ​ഷി ന​ട​ത്തി വ​രു​ന്ന ഭു​മി സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. നെ​ൽ​വ​യ​ൽ സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം മ​തി​ൽ പൊ​ളി​ച്ച് പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്ക​ണ​മെ​ന്നാ​ണ് കൃ​ഷി​ക്കാ​രും നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.