സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത ഉ​ള്ള​വ​രാ​യി യു​വ​ജ​ന​ങ്ങ​ൾ മാ​റ​ണം: ഗ​ണേ​ഷ് കു​മാ​ർ
Wednesday, October 27, 2021 11:23 PM IST
കൊ​ട്ടാ​ര​ക്ക​ര: സാ​മൂ​ഹ്യ തി​ന്മ​ക​ൾ​ക്കു എ​തി​രെ പോ​രാ​ടാ​നും പാ​വ​പ്പെ​ട്ട​വ​രെ സ​ഹാ​യി​ക്കാ​നും ക​ഴി​യും വി​ധം യു​വ​ജ​ന​ങ്ങ​ൾ പ്ര​തി​ബ​ദ്ധ​ത​യു​ള്ള​വ​രാ​യി മാ​റ​ണ​മെ​ന്ന് കെ.​ബി ഗ​ണേ​ഷ് കു​മാ​ർ എം​എ​ൽ​എ പ​റ​ഞ്ഞു.
യൂ​ത്ത് ഫ്ര​ണ്ട് -ബി ​ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു വി​ക​ലാം​ഗ​ർ​ക്കു​ള്ള വീ​ൽ ചെ​യ​റി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം ന​ട​ത്തി പ്ര​സം​ഗി​ക്കു​ക ആ​യി​രു​ന്നു അ​ദ്ദേ​ഹം. വ​ർ​ഗീ​യ​ത​ക്ക് എ​തി​രാ​യി മ​ത​നി​ര​പേ​ക്ഷ​ത ഉ​യ​ർ​ത്തി പി​ടി​ക്കാ​ൻ യു​വ​ജ​ന​ങ്ങ​ര മു​ൻ നി​ര​യി​ൽ ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
മ​നു ജോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​ഷാ​ജു, കെ. ​പ്ര​ഭാ​ക​ര​ൻ നാ​യ​ർ, ജേ​ക്ക​ബ് വ​ർ​ഗീ​സ് വ​ട​ക്ക​ട​ത്, നീ​ലേ​ശ്വ​രം ഗോ​പാ​ല കൃ​ഷ്ണ​ൻ, പെ​രും​കു​ളം സു​രേ​ഷ്, കെ.​കൃ​ഷ്ണ​ൻ കു​ട്ടി നാ​യ​ർ, വ​ല്ലം ര​തീ​ഷ്, ഗോ​ഡ് ലി, ​ഓം​കാ​ർ, ക​രീം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു