ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ബാ​ങ്ക് മാ​നേ​ജ​ർ അ​റ​സ്റ്റി​ൽ
Saturday, November 27, 2021 11:23 PM IST
കൊ​ട്ടാ​ര​ക്ക​ര: ഭാ​ര്യ​യെ മ​ർ​ദി​ച്ച​വ​ശ​യാ​ക്കി​യ ശേ​ഷം വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ബാ​ങ്ക് മാ​നേ​ജ​രെ കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. കൊ​ട്ടാ​ര​ക്ക​ര ഈ​യാം​കു​ന്ന് വി​ജ​യ​ന​ഗ​റി​ൽ വാ​ട​ക​ക്കു താ​മ​സി​ച്ചു വ​രു​ന്ന തി​രു​വ​ന​ന്ത​പു​രം ശ്രീ​കാ​ര്യം സ്വ​ദേ​ശി ബി​ജു എ​ൻ നാ​യ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.​ എ​സ്ബിഐ​യു​ടെ സോ​ണ​ൽ ഓ​ഫീ​സി​ൽ മാ​നേ​ജ​രാ​ണ് ബി​ജു എ​ൻ നാ​യ​ർ. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഭാ​ര്യ ഗീ​ത കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലാ​ണ്.​
പു​ന​ലൂ​ർ സ്വ​ദേ​ശി​നി​യാ​ണ് ഇ​വ​ർ. ര​ണ്ടു മാ​സം മു​ൻ​പാ​ണ് ഇ​വ​ർ ഈ​യാം​കു​ന്ന് മു​ക്കാ​ട് മു​ക്കി​ൽ വാ​ട​ക​ക്ക് താ​മ​സം തു​ട​ങ്ങി​യ​ത്.​ ഭാ​ര്യ​യെ ഇ​യാ​ൾ നി​ര​ന്ത​രം മ​ർ​ദി​ച്ചു വ​ന്നി​രു​ന്നു.​ ഇ​ത് സം​ബ​ന്ധി​ച്ച്‌ ഭാ​ര്യ ഗീ​ത കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സി​ൽ പ​ല ത​വ​ണ പ​രാ​തി​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ട്.​ പോ​ലീ​സ് ഇ​രു​വ​രെ​യും വി​ളി​പ്പി​ച്ച് ഒ​ത്തു​തീ​ർ​പ്പാ​ക്കി വി​ടു​ക​യാ​യി​രു​ന്നു പ​തി​വ്.​ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ൽ ഇ​യാ​ൾ മ​ദ്യ കു​പ്പി കാ​ണാ​ത്ത​തി​നെ ചൊ​ല്ലി ഭാ​ര്യ​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു.
അ​ടി​വ​യ​റ്റി​ൽ ച​വി​ട്ടേ​റ്റ ഇ​വ​ർ നി​ല​ത്തു വീണു. കൊ​ടു​വാ​ളെ​ടു​ത്ത​തോ​ടെ കൊ​ല​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​മാ​ണെ​ന്നു മ​ന​സി​ലാ​ക്കി​യ ഗീ​ത പി​ൻ​വാ​തി​ൽ തു​റ​ന്ന് പു​റ​ത്തേ​ക്ക് ര​ക്ഷ​പ്പെ​ട്ടു. അ​വ​ശ​യാ​യി റോ​ഡി​ൽ ക​ണ്ട ചെ​റു​പ്പ​ക്കാ​ർ ഈ ​സ്ത്രീ​യെ വാ​ർ​ഡു കൗ​ൺ​സി​ല​ർ പ​വി​ജ പ​ത്മ​ന്‍റെ വീ​ട്ടി​ലെ​ത്തി​ച്ചു. കൗ​ൺ​സി​ല​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി ആ​ശു​പ​ത്രി​യി​ലാ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​വ​രോ​ടൊ​പ്പം പോ​കാ​ൻ ഇ​വ​ർ ത​യാ​റാ​യി​ല്ല. പി​ന്നീ​ട് കൗ​ൺ​സി​ല​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ഇവരുടെ ര​ണ്ടാം വി​വാ​ഹ​മാ​ണ് ഇ​പ്പോ​ഴ​ത്തേ​ത്.​ ഗീ​ത​ക്ക് എ​ൺ​പ​ത് വ​യ​സാ​യ അ​മ്മ മാ​ത്ര​മാ​ണു​ള്ള​ത്.​ ആ​ദ്യ​വി​വാ​ഹ​ത്തി​ലു​ള്ള മ​ക​ൻ ഇ​വ​രോ​ടൊ​പ്പ​മാ​ണ്.