എ​എ​സ്ഐ​യു​ടെ അ​വ​യ​വ ദാ​ന​ത്തി​ലൂ​ടെ മൂ​ന്ന് പേ​ർ​ക്ക് പു​തു​ജീ​വി​തം
Tuesday, November 30, 2021 10:59 PM IST
കൊ​ട്ടാ​ര​ക്ക​ര: മ​ര​ണ​ത്തോ​ട് മു​ഖാ​മു​ഖം ക​ണ്ടി​രു​ന്ന മൂ​ന്നു പേ​ർ​ക്ക് ജീ​വി​ത​ത്തി​ലേ​ക്കു മ​ട​ങ്ങി വ​രാ​ൻ ശ്രീ​നി​വാ​സ​ൻ പി​ള്ള​യു​ടെ അ​വ​യ​വ​ങ്ങ​ൾ തു​ണ​യാ​യി.
സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന കു​ണ്ട​റ പെ​രു​മ്പു​ഴ ശ്രീ​മ​തി വി​ലാ​സ​ത്തി​ൽ ശ്രീ​നി​വാ​സ​ൻ പി​ള്ള ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. കൊ​ല്ലം റൂ​റ​ൽ പോ​ലീ​സ് ജി​ല്ല​യി​ലെ എ​ഴു​കോ​ൺ സ്റ്റേ​ഷ​നി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ഇ​ദ്ദേ​ഹം ശ​നി​യാ​ഴ്‌​ച രാ​വി​ലെ ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​തി​നി​ട​യി​ൽ സ്റ്റേ​ഷ​ൻ പ​ടി​ക്കെ​ട്ടി​ൽ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു.
ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശ്രീ​നി​വാ​സ​ൻ പി​ള്ള കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ൽ​സ​യി​ലാ​യി​രു​ന്നു. വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജീ​വ​ൻ നി​ല​നി​ർ​ത്തി​യി​രു​ന്ന​ത്. വീ​ഴ്ച​യി​ൽ ത​ല​യ്ക്കാ​യി​രു​ന്നു ഗു​രു​ത​ര​മാ​യി ക്ഷ​ത​മേ​റ്റ​ത്.
ഇ​ന്ന​ലെ ഡോ​ക്ട​ർ​മാ​ർ മ​സ്തി​ഷ്ക മ​ര​ണം സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ അ​ഭി​പ്രാ​യ​ത്തോ​ട് യോ​ജി​ച്ച് അ​വ​യ​വ​ങ്ങ​ൾ ദാ​നം ചെ​യ്യാ​ൻ ഭാ​ര്യ​യും കു​ടും​ബാം​ഗ​ങ്ങ​ളും സ​ഹ​പ്ര​വ​ർ​ത്ത​ക​രും സ​ന്ന​ദ്ധ​മാ​വു​ക​യാ​യി​രു​ന്നു.
ഇ​തോ​ടെ മൂ​ന്നു പേ​ർ​ക്കാ​ണ് പു​തു​ജീ​വി​ത​ത്തി​ലേ​ക്ക് വ​ഴി തു​റ​ന്ന​ത്. ഇ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ളോ സ്വീ​ക​രി​ച്ച അ​വ​യ​വ​ങ്ങ​ളെ കു​റി​ച്ചോ ഉ​ള്ള വി​വ​ര​ങ്ങ​ളോ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ജോ​ലി​യി​ലും സാ​മൂ​ഹി​ക ജീ​വി​ത​ത്തി​ലും പ​ക്വ​മാ​യി ഇ​ട​പെ​ട്ടി​രു​ന്ന​യാ​ളാ​യി​രു​ന്നു ശ്രീ​നി​വാ​സ​ൻ പി​ള്ള​യെ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ അ​നു​സ്മ​രി​ക്കു​ന്നു.
പ്ലാ​നിം​ഗ് ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​യാ​യ പ്രീ​ത​യാ​ണ് ഭാ​ര്യ. ശാ​സ്താം​കോ​ട്ട ദേ​വ​സ്വം ബോ​ർ​ഡ് കോ​ളേ​ജി​ലെ ഒ​ന്നാം വ​ർ​ഷ ഡി​ഗ്രി വി​ദ്യാ​ർ​ഥി​നി ശ്രീ​ല​ക്ഷ്മി​ഷ്മി​യും കു​ടി​ക്കോ​ട് ഗു​രു​ദേ​വ സെ​ൻ​ട്ര​ൽ സ്കൂ​ളി​ലെ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ഗാ​യ​ത്രി​യും മ​ക്ക​ളാ​ണ്.