മ​ധ്യ​വ​യ​സ്ക​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ പ​ഞ്ചാ​യ​ത്തം​ഗം റി​മാ​ൻ​ഡി​ൽ
Friday, January 14, 2022 11:16 PM IST
പു​ന​ലൂ​ർ: മ​ധ്യ​വ​യ​സ്ക്ക​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം റി​മാ​ൻ​ഡി​ൽ.. ക​ര​വാ​ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വെ​ഞ്ചേ​മ്പ് വാ​ർ​ഡ് അം​ഗം വെ​ഞ്ചേ​മ്പ് നി​ര​പ്പി​ൽ വീ​ട്ടി​ൽ പ്ര​ദീ​പി​നെ (44) ആ​ണ് പു​ന​ലൂ​ർ എ​സ് ഐ ​ശ​ര​ലാ​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​റ​സ്റ്റി​ലാ​യ പ്ര​ദീ​പ് നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്.

വെ​ഞ്ചേ​മ്പ് വേ​ല​ൻ​കോ​ണം അ​ക്ഷ​യ ഭ​വ​നി​ൽ സു​നി​ൽ കു​മാ​റി​നെ (49) ഡി​സം​ബ​ർ 27ന് രാത്രി ഏഴരയോടെ വേ​ല​ൻ​കോ​ണം ജം​ഗ്ഷ​നി​ൽ വ​ച്ച് പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യ പ്ര​ദീ​പ് മ​റ്റു ര​ണ്ടു​പേ​രു​മാ​യി വ​ന്ന് വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ സു​നി​ലി​ന്‍റെ ത​ല​യ്ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും കൈ​യ്ക്ക് പൊ​ട്ട​ൽ സം​ഭ​വി​ക്കു​ക​യും ചെ​യ്തു. സു​നി​ലി​ന്‍റെ കു​ടും​ബ​ത്തെ​ക്കു​റി​ച്ച് പ്ര​ദീ​പ് വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ൽ ന​ട​ത്തി​യ മോ​ശം പ​രാ​മ​ർ​ശ​ത്തെ തു​ട​ർ​ന്ന് സു​നി​ൽ പു​ന​ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ്ര​ദീ​പി​ന് എ​തി​രാ​യി പ​രാ​തി ന​ൽ​കി​യ​താ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.

പു​ന​ലൂ​ർ ഡി​വൈ​എ​സ്​പി ബി. ​വി​നോ​ദി​ന്‍റെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം കേ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജ്ജി​ത​മാ​ക്കി​യ പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം കു​ഞ്ചാ​ണ്ടി മു​ക്കി​ൽ നി​ന്നും പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പു​ന​ലൂ​ർ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ബി​നു വ​ർ​ഗീ​സി​ന്‍റെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം എ​സ്. ഐ .​ശ​ര​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​ഭി​ലാ​ഷ്, വി​ജീ​ഷ്, ഗി​രീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.