ഫാ​ത്തി​മ മാ​താ കോ​ളേ​ജി​ല്‍ അ​ന്ത​ര്‍​ദേശീ​യ കോ​ണ്‍​ഫ​റ​ന്‍​സ്
Tuesday, January 18, 2022 11:07 PM IST
കൊ​ല്ലം: ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ല്‍ കോ​ളേ​ജി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് സ​സ്യ​ശാ​സ്ത്ര വി​ഭാ​ഗം ന​ട​ത്തു​ന്ന അ​ന്താ​രാ​ഷ്ട്ര കോ​ണ്‍​ഫ​റ​ന്‍​സ് ഇ​ന്ന് ആ​രം​ഭി​ക്കും.

ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കു​ന്ന കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മു​ള്ള ഗ​വേ​ഷ​ക, അ​ധ്യാ​പ​ക വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി​ക​ള്‍ ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കും. ഡോ. ​മി​ഹാ​ല്‍ ഓ​റ​ന്‍ - ഷ​മീ​ര്‍ (പ്രഫ​സ​ര്‍, അ​ഗ്രി​ക​ള്‍​ച്ച​ര്‍ റി​സ​ര്‍​ച്ച് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍, ഇ​സ്രാ​യേ​ല്‍), ഡോ. ​ആ​ല്‍​ബ​ര്‍​ട്ട് പ്രേം ​കു​മാ​ര്‍ (സ്റ്റോ​ക്ക് ഹോം ​യൂ​ണി​വേ​ഴ്സി​റ്റി, സ്വി​ഡ​ന്‍), ഡോ. ​പി.​കെ. സ​തീ​ഷ് കു​മാ​ര്‍ (പ്ര​ഫ​സ​ര്‍, ബ​നാ​റ​സ് ഹി​ന്ദു യൂ​ണി​വേ​ഴ്സി​റ്റി, വാ​ര​ണാ​സി), ഡോ. ​പ​ത്മ​നാ​ഭ​ന്‍ മോ​ഹ​ന്‍ (സി​യോ​ള്‍ നാ​ഷ​ണ​ല്‍ യൂ​ണി​വേ​ഴ്സി​റ്റി, സൗ​ത്ത് കൊ​റി​യ) എ​ന്നി​വ​ര്‍ പ്ലാ​ന്‍റ് ഫി​സി​യോ​ള​ജി, ബ​യോ കെ​മി​സ്ട്രി എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ പ്ര​ബ​ന്ധ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കു​ക​യും പ​ങ്കെ​ടു​ക്കു​ന്ന പ്ര​തി​നി​ധി​ക​ളു​മാ​യി സം​വ​ദി​ക്കു​ക​യും ചെ​യ്യും.

ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മു​ള്ള എ​ന്‍​പ​തോ​ളം അ​ധ്യാ​പ​ക​രും ഗ​വേ​ഷ​ക വി​ദ്യാ​ര്‍​ഥിപ്ര​തി​നി​ധി​ക​ളു​മാ​ണ് പ്ര​ബ​ന്ധ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പ്ര​സ്തു​ത കോ​ണ്‍​ഫ​റ​ന്‍ ഇന്ന് ​രാ​വി​ലെ 9.30ന് ഫാ​ത്തി​മ മാ​താ പ്രി​ന്‍​സി​പ്പാ​ള്‍ ഡോ. ​ജോ​ജോ പി.​ജെ. ഉ​ദ്ഘാ​ട​ന​ം നി​ര്‍​വഹി​ക്കു​ം. 20 ന് ​കോ​ണ്‍​ഫ​റ​ന്‍​സ് സ​മാ​പി​ക്കു​ം.