യു​വാ​വി​നെ വെ​ട്ടി​പ​രി​ക്കേ​ല്‍​പ്പി​ച്ച മു​ഖ്യപ്ര​തി അ​റ​സ്റ്റി​ല്‍
Tuesday, January 18, 2022 11:10 PM IST
അ​ഞ്ച​ല്‍ : പെ​ട്രോ​ള്‍ പ​മ്പി​ല്‍ ഇ​ന്ധ​നം നി​റ​യ്ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് യു​വാ​വി​നെ വെ​ട്ടി പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സി​ല്‍ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി അ​റ​സ്റ്റി​ല്‍. അ​ഞ്ച​ല്‍ ഏ​റം സ്വ​ദേ​ശി സാ​ജ​ന്‍ എ​ന്ന​യ​ളാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ര്‍ 11 നാ​ണ് സം​ഭ​വം ന​ട​ക്കു​ന്ന​ത്.
ആ​യൂ​ര്‍ -അ​ഞ്ച​ല്‍ പാ​ത​യി​ല്‍ പെ​രി​ങ്ങ​ള്ളൂ​ര്‍ പെ​ട്രോ​ള്‍ പ​മ്പി​ല്‍ വ​ച്ചാ​ണ് പി​ടി​യി​ലാ​യ സാ​ജ​നും തി​രു​വ​ന​ന്ത​പു​രം ചാ​ല സ്വ​ദേ​ശി സി​ദീ​ക്ക് എ​ന്ന​യാ​ളു​മാ​യി ത​ര്‍​ക്കം ഉ​ണ്ടാ​കു​ന്ന​ത്. പ​മ്പ് ജീ​വ​ന​ക്കാ​ര്‍ അ​ട​ക്കം ഇ​ട​പ്പെ​ട്ട് ആ​ദ്യം ഇ​രു​കൂ​ട്ട​രെ​യും പി​രി​ച്ചു​വി​ട്ടു. എ​ന്നാ​ല്‍ പി​ന്നീ​ട് സാ​ജ​ന്‍ സു​ഹൃ​ത്തു​ക്ക​ളു​മാ​യി എ​ത്തി ആ​യൂ​രി​ല്‍ വ​ച്ച് സി​ദ്ധീ​ക്കി​നെ വെ​ട്ടു​ക​യാ​യി​രു​ന്നു.

ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി വെ​ട്ടേ​റ്റ സി​ദ്ധി​ക്കി​നെ നാ​ട്ടു​കാ​രും ച​ട​യ​മം​ഗ​ലം പോ​ലീ​സും ചേ​ർ​ന്നു തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്രേ​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കേ​സി​ല്‍ ര​ണ്ട് പ്ര​തി​ക​ളെ മു​മ്പ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

സം​ഭ​വ ശേ​ഷം തി​രു​വ​ന​ന്ത​പു​ര​ത്തും ത​മി​ഴ്​നാ​ട്ടി​ലു​മ​ട​ക്കം ഒ​ളി​വി​ലാ​യി​രു​ന്നു സാ​ജ​ന്‍. തു​ട​ര്‍​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഇ​യാ​ളെ ച​ട​യ​മം​ഗ​ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ ആ​ഡം​ബ​ര കാ​റി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്താ​ന്‍ ശ്ര​മി​ച്ച മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നെ പോ​ലീ​സു​കാ​ര​ന്‍ ത​ട​ഞ്ഞ​ത് ത​ര്‍​ക്ക​ത്തി​ന് വ​ഴി​വ​ച്ചു. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു.