ചവറയില്‌ ജ​ലനി​ധി​യു​ടെ കു​ടി​വെ​ള്ള പൈ​പ്പ് ന​ശി​പ്പി​ച്ച​താ​യി പ​രാ​തി
Saturday, January 22, 2022 11:17 PM IST
ച​വ​റ: ദേ​ശീ​യ​പാ​താ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജ​ല​നി​ധിയു​ടെ കു​ടിവെ​ള്ള പൈ​പ്പ് പൊ​ട്ടി​ച്ച​താ​യി പ​രാ​തി.​ ച​വ​റ​യി​ലെ സ്വ​കാ​ര്യ ഐ​ടി​സി​ക്കു സ​മീ​പ​ത്ത് കൂ​ടി ക​ട​ന്നു പോ​കു​ന്ന ജ​ല​നി​ധി​യു​ടെ പൈ​പ്പാ​ണ് ന​ശി​പ്പി​ച്ച​ത്.​ പൈ​പ്പ് ന​ശി​പ്പി​ച്ച​തു കാ​ര​ണം ജ​ലം പാ​ഴാ​യി​പ്പോ​വു​ക​യും ഒ​ട്ടേ​റെ​പ്പേ​ര്‍​ക്ക് കു​ടി​വെ​ള്ളം മു​ട​ങ്ങു​ക​യും ചെ​യ്തു.​

വി​വി​ധ മേ​ഖ​ല​ക​ളി​ലേ​ക്ക് വെ​ള്ളം തി​രി​ച്ചു വി​ടു​ന്ന മൂ​ന്ന് വാ​ല്‍​വു​ക​ളും മ​റ്റും മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് റോ​ഡ് വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ല്‍ ത​ക​ര്‍​ത്ത​ത്.​ പൈ​പ്പു ത​ക​ര്‍​ന്ന​തു കാ​ര​ണം ച​വ​റ പ​ഞ്ചാ​യ​ത്തി​ലെ 12-ഓ​ളം വാ​ര്‍​ഡു​ക​ളി​ല്‍ ജ​ല വി​ത​ര​ണം മു​ട​ങ്ങി.​ ജ​ല​നി​ധി​യും ജ​ന​പ്ര​തി​നി​ധി​ക​ളും പ്ര​ശ്‌​ന​ത്തി​ല്‍ ഇ​ട​പെ​ട്ടി​ട്ടും പ​രി​ഹാ​രം കാ​ണാ​നി​യി​ല്ല.​ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​മാ​യി പൊ​ട്ടി​യ പൈ​പ്പി​ലൂ​ടെ 20- ല​ക്ഷം ലി​റ്റ​റോ​ളം വെ​ള്ള​മാ​ണ് പാ​ഴാ​യി​പ്പോ​യ​തെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ പ​റ​ഞ്ഞു.​
ജ​ന​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ടു മ​ന​സി​ലാ​ക്കി കു​ടി​വെ​ള്ളം കി​ട്ടാ​താ​ക്കി​യ ക​രാ​റു​കാ​ര​നെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യും അ​തോ​ടൊ​പ്പം പൊ​ട്ടി​യ പൈ​പ്പ് പൂ​ര്‍​ണ​മാ​യും ശ​രി​യാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജ​ല​നി​ധി പ്ര​സി​ഡ​ന്‍റ് ഗോ​പാ​ല​കൃ​ഷ്ണ​ന്‍ സെ​ക്ര​ട്ട​റി പി.​യ​ശോ​ധ​ര​ന്‍ ഖ​ജാ​ന്‍​ജി സോ​മ​രാ​ജ​ന്‍ എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.​സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലി​സു​ള്‍​പ്പെ​ടെ​യു​ള്ള ബ​ന്ധ​പ്പെ​ട്ട​വ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി.