ജെ​സി​ഐ ഭാ​ര​വാ​ഹി​ക​ൾ സ്ഥാ​ന​മേ​റ്റു
Tuesday, January 25, 2022 10:54 PM IST
കൊ​ട്ടാ​ര​ക്ക​ര: ജൂ​നി​യ​ർ ചേം​ബ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ജെ​സി​ഐ ) ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു. കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ എം​എ​ൽ എ ​ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജെ ​സി എ ​സ​മൂ​ഹ​ത്തി​ൽ ന​ന്മ​യു​ടെ വ​ക്താ​ക്ക​ൾ ആ​ണെ​ന്നും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യും ചി​ട്ട​യാ​യ പ​രി​ശീ​ല​ന​ങ്ങ​ളി​ലൂ​ടെ​യും വ്യ​ക്തി​ത്വ വി​ക​സ​ന​ത്തി​ലൂ​ടെ​യും സ​മൂ​ഹ​ത്തി​ൽ ഉ​ത്ത​മ പൗ​ര​ന്മാ​രെ വാ​ർ​ത്തെ​ടു​ക്കു​ന്ന പ്ര​സ്ഥാ​ന​മാ​ണെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. പു​തി​യ പ്ര​സി​ഡ​ന്‍റാ​യി ടി ​കെ ക​മ​ൽ ലാ​ൽ സ്ഥാ​ന​മേ​റ്റു. മു​ൻ പ്ര​സി​ഡ​ന്‍റ് മ​നോ​ഹ​ര​ൻ .കെ ​അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ.​ഷാ​ജു നി​ർ​വ​ഹി​ച്ചു. ജെ ​സി ഐ ​മു​ൻ സോ​ണ​ൽ ഡ​യ​റ​ക്ട​ർ മാ​നേ​ജ്മെ​ന്‍റ് ഉ​ണ്ണി​കൃ​ഷ്ണ​ൻ ക​ർ​ത്ത മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സോ​ൺ വൈ​സ് പ്ര​സി​ഡ​ന്‍റ് രെ​ഞ്ചോ കെ ​ജോ​ൺ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ സാം​സ​ൺ പാ​ള​ക്കോ​ണം, അ​നി​യ​ൻ കു​ഞ്ഞ്, ഷൈ​ജു ജോ​ൺ, മാ​ത്യു അ​ല​ക്സ്, ജോ​ൺ ജോ​ർ​ജ്, സി​ജു അ​ഗ​സ്റ്റി​ൻ, സ​ക്കീ​ർ​ഹു​സൈ​ൻ, സു​രേ​ഷ് മു​ട്ട​ത്ത്, ഷം​നാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​സ്എ​സ്എ​ൽ​സി പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു.