കാ​റി​ന് മു​ക​ളി​ൽ മ​രം വീ​ണു; കാ​ര്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു
Thursday, January 27, 2022 11:01 PM IST
പ​ത്ത​നാ​പു​രം: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് മു​ക​ളി​ല്‍ മ​ര​ത്തി​ന്‍റെ ശി​ഖ​രം ഒ​ടി​ഞ്ഞ് വീ​ണ് കാ​ര്‍ യാ​ത്രി​ക​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. കാ​ര്‍ പൂ​ര്‍ണമാ​യും ത​ക​ര്‍​ന്നു.

പു​ന​ലൂ​ര്‍ - അ​ടൂ​ര്‍ പാ​ത​യി​ല്‍ പ​ത്ത​നാ​പു​രം ശാ​ലേം​പു​രം ജം​ഗ്ഷ​ന് സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. ത​ല​യ്ക്ക് പ​രി​ക്കേ​റ്റ ശാ​ലേം​പു​രം വൈ​ദ്യ​ന്‍​വീ​ട്ടി​ല്‍ സാ​റാ​മ്മ ലാ​ലി(70)​നെ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

പ​ത്ത​നാ​പു​ര​ത്തെ ബാ​ങ്കി​ല്‍ വ​ന്ന ശേ​ഷം തി​രി​കെ പോ​കു​ക​യാ​രി​രു​ന്നു സാ​റാ​മ്മ. ഡ്രൈ​വ​ര്‍ സെ​ല്‍​വ​രാ​ജ് പ​രി​ക്കേ​ല്‍​ക്കാ​തെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു. റോ​ഡ് വ​ശ​ത്ത് നി​ന്ന മ​രു​തി മ​ര​ത്തി​ന്‍റെ മു​ക​ള്‍​ഭാ​ഗ​മാ​ണ് കാ​റി​ന് മു​ക​ളി​ലേ​ക്ക് വീ​ണ​ത്. അ​പ​ക​ടാ​വ​സ്ഥ​യി​ല്‍ നി​ന്ന മ​ര​ത്തി​ന്‍റെ ചു​വ​ട്ടി​ല്‍ ആ​രോ ബു​ധ​നാ​ഴ്ച രാ​ത്രി​യി​ല്‍ തീ​യി​ട്ടി​രു​ന്നു. ഫ​യ​ര്‍​ഫോ​ഴ്സ് വ​ന്ന് തീ​യ​ണ​ച്ച​ങ്കി​ലും പൂ​ര്‍​ണ​മാ​യും അ​ണ​ഞ്ഞി​രു​ന്നി​ല്ല. ഈ ​മ​ര​ത്തി​ന്‍റെ ശി​ഖി​ര​മാ​ണ് നി​ലം പൊ​ത്തി​യ​ത്.

അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് അ​ടൂ​ര്‍ പ​ത്ത​നാ​പു​രം പാ​ത​യി​ല്‍ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. നാ​ട്ടു​കാ​രാ​ണ് മ​രം​മു​റി​ച്ച് മാ​റ്റി ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്.