കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന്‍റെ മ​റ​വി​ൽ മ​ണ്ണെ​ടു​പ്പും നി​ലം​നി​ക​ത്ത​ലും
Friday, January 28, 2022 10:56 PM IST
കൊ​ട്ടാ​ര​ക്ക​ര: ജി​ല്ല​യി​ലാ​ക​മാ​നം കെ​ട്ടി​ട നി​ർ​മ്മാ​ണ​ത്തി​ന്‍റെ മ​റ​വി​ൽ മ​ണ്ണെ​ടു​പ്പും ത​ണ്ണീ​ർ​ത​ട​ങ്ങ​ൾ നി​ക​ത്ത​ലും വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്നു​വെ ശി​വ​സേ​ന ജി​ല്ലാ ക​മ്മി​റ്റി ആ​രോ​പി​ച്ചു. ശി​വ​സേ​ന കൊ​ട്ടാ​ര​ക്ക​ര മ​ണ്ഡ​ലം സ​മ്പ​ർ​ക്ക പ്ര​മു​ഖ് കു​ണ്ട​റ വി​നോ​ദി​ന്‍റെ പ​രാ തി​യി​യി​ൽ മേ​ലി​ല വി​ല്ലേ​ജി​ൽ ക​രി​ക്കും ഐ​പ്പ​ള്ളൂ​ർ ജെ​റി​ൻ ഭ​വ​ൻ ജെ​റി​ൽ കെ. ​അ​ല​ക്സാ​ണ്ട​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പു​ര​യി​ട​ത്തി​ൽ നി​ന്നു​മു​ള​ള അ​ന​ധി​കൃ​ത മ​ണ്ണെ​ടു​പ്പ് മൈ​നിം​ഗ് ആ​ൻ​ഡ് ജി​യോ​ള​ജി ഓ​ഫീ​സ​ർ ത​ട​ഞ്ഞു.

ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ മ​റ​വി​ൽ കെ​ട്ടി​ടം നി​ർ​മി​ക്കാ​നെ വ്യാ​ജേ​ന നി​യ​മ വ്യ​വ​സ്ഥ​ക​ളെ കാ​റ്റി​ൽ പ​റ​ത്തി മ​ണ്ണെ​ടു​പ്പ് സ്ഥ​ല​ത്തു​നി​ന്നും ഏ​ക​ദേ​ശം 500 മീ​റ്റ​ർ ദൂ​ര​മു​ള്ള ത​ണ്ണീ​ർ​ത​ടം നി​ക​ത്തു​ത​യാ​യി​രു​ന്നു. ഇ​വി​ടെ വ​ർ​ഷ​ങ്ങ​ളാ​യി കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന്‍റെ മ​റ​വി​ൽ മ​ണ്ണെ​ടു​ത്ത് മാ​റ്റു​ന്ന​തി​ലേ​യ്ക്ക് അ​നു​വാ​ദം വാ​ങ്ങി മ​ണ്ണെ​ടു​ത്ത് മാ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ 90 ശ​ത​മാ​നം സ്ഥ​ല​ങ്ങ​ളി​ലും കെ​ട്ടി​ടം പോ​യി​ട്ട് അ​തി​നു​വേ​ണ്ടി ഒ​രു ക​ല്ല് പോ​ലും സ്ഥാ​പി​ച്ചി​ട്ടി​ല്ല. ഇ​ത് വി​റ്റ് കോ​ടി​ക​ൾ സ​മ്പാ​ദി​ക്കു​ന്ന മ​ണ്ണ് മാ​ഫി​യ​യും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ത​മ്മി​ലു​ള്ള ഒ​ത്തു​ക​ളി​യാ​ണ് ഇ​തി​നു​പി​ന്നി​ൽ.

മ​ണ്ണെ​ടു​ത്ത സ്ഥ​ല​ത്തെ കു​റി​ച്ചും, ഉ​ട​മ​സ്ഥ​ത​യെ കു​റി​ച്ചും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ​കു​റി​ച്ചും വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ശി​വ​സേ​ന ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​ല്ലം മെ​നിം​ഗ് ആ​ൻ​ഡ് ജി​യോ​ള​ജി ഓ​ഫീ​സി​നു​മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തു​മെ​ന്ന് ശി​വ​സേ​ന ഹൈ​പ​വ​ർ ക​മ്മി​റ്റി അം​ഗ​വ ഭാ​ര​തീ​യ കാം​ഗ​ർ സേ​ന സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ പു​ത്തൂ​ർ വി​നോ​ദ് പ​ത്ര​സ​മ്മേ​ള​ന​ത്തി പ​റ​ഞ്ഞു.

ജി​ല്ല ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി അ​നു​ദാ​സ് പ​ര​വൂ​ർ, സു​ജി​ൻ എ​സ്. ക​ല്ലു​വാ​തു​ക്ക​ൽ, റ്റി. ​കെ. സി. ​കു​ണ്ട​റ വി​നോ​ദ് , ശി​വ​കു​മാ​ർ പെ​രു​മ്പു​ഴ ബി​നു നെ​ല്ലി​ക്കോ​ട് , ഓ​മ​ന​കു​ട്ട​ൻ​പി​ള്ള കോ​ട്ടാ​ത്ത​ല എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.