പന്മന : അടിസ്ഥാന സൗകര്യ വികസനത്തിനും പരിശീലന പദ്ധതികൾക്കും നിലവാരമുള്ള ചാമ്പ്യൻഷിപ്പുകളും നടപ്പിലാക്കാൻ കഴിഞ്ഞാൽ മാത്രമെ കായിക വികസനം പൂർണമാകുകയുള്ളുയെന്ന് കോവുർ കുഞ്ഞുമോൻ എംഎൽഎ .
പന്മന മനയിൽ ഫുട്ബോൾ അസ്ോസിയേഷന്റെ നേതൃത്വത്തിലുള്ള സമ്മർ ഫുട്ബോൾ ക്യാമ്പിന്റേയും ടാലന്റ് ഹണ്ട് പ്രോഗ്രാമിന്റെയും ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാന വികസനങ്ങൾ താഴെ തട്ടു മുതൽ സജീവമായി നടപ്പിലാക്കുകയാണ് വേണ്ടത്.
നഗരങ്ങളിൽ മാത്രമാണ് കായിക കേരളത്തിന്റെ കുതിപ്പ് എന്ന ചിന്തകൾ മാറി ഗ്രാമങ്ങളിൽ കേന്ദ്രീകരിച്ചു പദ്ധതികൾ നടപ്പിലാക്കാൻ സർക്കാർ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. സമീപകാല വിജയങ്ങൾ ഇതിനു തെളിവാണന്നും കോവൂർ കുഞ്ഞുമോൻ പറഞ്ഞു.
കരുനാഗപ്പള്ളി അസ്സോസിയേഷനും ( കരുണ), ഓൾ കേരള ക്രെയിൻ ഓപ്പറേറ്റേഴ്സ് അസോസിയേഷനും ചേർന്ന് നടപ്പിലാക്കുന്ന പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
ചടങ്ങിൽ ലണ്ടൻ സ്കൂൾ ഓഫ് ഇക്കോണ മിക്സിൽ നിന്ന് മാസ്റ്റർ ബിരുദം നേടിയ ഹുസൈൻ നൂറുദീനെ ആദരിച്ചു.
മനയിൽ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് പന്മന മഞ്ജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സി പി സുധീഷ് കുമാർ, ജില്ലാ യൂത്ത് ഓഫീസർ വി എസ് ബിന്ദു, കരുണ കരുനാഗപ്പള്ളി ചാപ്റ്റർ ഭാരവാഹികളായ വർഗീസ് ജോൺ, സുധീർ ചോയ്സ് , ദിലീപ് കുമാർ, ജുന താഹ, ഗ്രാമ പഞ്ചായത്തംഗം ഹാൻസിയ അനീസ്, ഗോപകുമാർ മംഗലത്ത്, മനോജ് കുമർ, സജിത്.എസ്, റഷീദ് വെൽകെയർ, ഹരിഷ് വി.ആർ, എം എസ് ഫൗസ്, വിനോദ് കുമാർ, രാഹുൽ ആർ എന്നിവർ പങ്കെടുത്തു.