വി​ള​ക്കു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ബ​യോ​ബി​ന്‍ വി​ത​ര​ണം
Thursday, May 19, 2022 10:21 PM IST
കൊല്ലം: മാ​ലി​ന്യ​മു​ക്ത വാ​ര്‍​ഡി​നാ​യി വി​ള​ക്കു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം വാ​ര്‍​ഡി​ല്‍ ബ​യോ ബി​ന്‍ വി​ത​ര​ണം ചെ​യ്തു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ 2021-22 വാ​ര്‍​ഷി​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഗാ​ര്‍​ഹി​ക ജൈ​വ മാ​ലി​ന്യ​ങ്ങ​ള്‍ സം​സ്‌​ക​രി​ക്കാ​ന്‍ ന​ല്‍​കു​ന്ന ബ​യോ​ബി​നി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം പി. ​അ​ന​ന്തു​വും വി​ള​ക്കു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ദ​ബി​യ നാ​സ്‌​റു​ദീ​നും ചേ​ര്‍​ന്ന് നി​ര്‍​വ​ഹി​ച്ചു. സ​ബ്‌​സി​ഡി നി​ര​ക്കി​ല്‍ 1800 രൂ​പ വി​ല​യു​ള്ള ബ​യോ​ബി​ന്‍ 147 രൂ​പ​യ്ക്കാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.
അ​ടു​ക്ക​ള മാ​ലി​ന്യം വ​ലി​ച്ചെ​റി​യാ​തെ വീ​ട്ടി​ല്‍ ത​ന്നെ വ​ള​മാ​ക്കി മാ​റ്റ​നാ​ണ് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.
കു​ന്നി​ക്കോ​ട് കെഎംകെ ആ​യു​ര്‍​വേ​ദ ക​മ്യൂണി​റ്റി കോ​ളേ​ജി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ വാ​ര്‍​ഡ് അം​ഗം ബി.​ഷം​നാ​ദ് അ​ധ്യക്ഷ​നാ​യി. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, ഉ​പ​ഭോ​ക്താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.