വേ​ന​ൽ തു​മ്പി ക​ലാ​ജാ​ഥ​യ്ക്ക് വി​ള​ക്കു​പാ​റ​യി​ൽ സ്വീ​ക​ര​ണം
Sunday, May 22, 2022 11:18 PM IST
അ​ഞ്ച​ല്‍: ബാ​ല​സം​ഘം അ​ഞ്ച​ൽ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വേ​ന​ൽ തു​മ്പി ക​ല​ജാ​ഥ​ക്ക് ഏ​രൂ​ര്‍ വി​ള​ക്കു​പാ​റ​യി​ല്‍ മി​ക​ച്ച സ്വീ​ക​ര​ണം. ബാ​ല​സം​ഘം ആ​യി​ര​ന​ല്ലൂ​ർ വി​ല്ലേ​ജ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്വീ​ക​ര​ണം ന​ൽ​കി​യ​ത്. 12 ന് ​അ​ല​യ​മ​ണി​ൽ നി​ന്നും ആ​രം​ഭി​ച്ച ജാ​ഥ ഏ​രി​യ​യി​ലെ മു​ഴു​വ​ൻ വി​ല്ലേ​ജ് ക​മ്മി​റ്റി​യി​ലും പ​ര്യ​ട​നം ന​ട​ത്തി കു​ള​ത്തു​പ്പു​ഴ​യി​ൽ സ​മാ​പി​ച്ചു.
വി​ള​ക്കു​പാ​റ​യി​ൽ എ​ത്തി​യ ബാ​ല​സം​ഘം പ്ര​വ​ര്‍​ത്ത​ക​രെ ഏ​രൂ​ർ ഗ്രാ​മ പ​ഞ്ച​യാ​ത്ത് പ്ര​സി​ഡന്‍റ് റ്റി. ​അ​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്വീ​ക​രി​ച്ച​ത്. അ​ന്ധ​വി​ശ്വാ​സ​ങ്ങ​ൾ​ക്കും അ​നാ​ചാ​ര​ങ്ങ​ൾ​ക്കും എ​തി​രെ കു​ട്ടി​ക​ളി​ൽ ശാ​സ്ത്ര ബോ​ധം വ​ള​ർ​ത്താ​ൻ ഞ​ങ്ങ​ങ്ങ​ൾ​ക്കും ചി​ല​ത് പ​റ​യാ​നു​ണ്ട് എ​ന്ന് പ്ര​മേ​യ​വു​മാ​യാ​ണ് തു​മ്പി​ക​ൾ വി​ള​ക്കു​പാ​റ​യി​ൽ എ​ത്തി​യ​ത്.
ക​ലാ​ജാ​ഥ​യി​ല്‍ പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ള്‍​ക്ക് സം​ഘാ​ട​ക സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി ഡി.​വി​ശ്വ​സേ​ന​ൻ, ഏ​രി​യ ക​മ്മി​റ്റി അം​ഗം പ്ര​മോ​ദ്, സം​ഘ​ട​ക സ​മി​തി ക​ൺ​വീ​ന​ർ ബി​നു സി. ​കെ, ചെ​യ​ർ​മാ​ൻ ഷൈ​ൻ ബാ​ബു, ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ആ​ർ ബി​ജു ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ വി​ഷ്ണു ര​മേ​ശ്, ജോ​ൺ ചെ​റി​യാ​ൻ, ഓ​മ​ന മു​ര​ളി, ഇ​ളം​ഗോ​പ​ൻ, ര​മേ​ശ്, പ്ര​ഭാ​ക​ര​ൻ പി​ള്ള, ജി​ഷ്ണു ശേ​ഖ​ർ, രാ​ജേ​ഷ് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​മാ​ർ ബാ​ല​സം​ഘം വി​ല്ലേ​ജ് പ്ര​സി​ഡന്‍റ് സെ​ക്ര​ട്ട​റി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.