കാ​രു​ണ്യ​ത്തി​ന്‍റെ ക​ര​സ്പ​ർ​ശ​വു​മാ​യി ക​ണ്ണ​ന​ല്ലൂ​ർ പോ​ലീ​സ്
Friday, May 27, 2022 12:01 AM IST
കൊല്ലം: ത​ല​ചാ​യ്ക്കാ​ൻ വീ​ടി​ല്ലാ​ത്ത കു​ടും​ബ​ത്തി​ന് കാ​ക്കി​യു​ടെ ക​രു​ത​ലി​ൽ വീ​ട് ഒ​രു​ക്കി​ന​ൽ​കി കൊ​ല്ലം സി​റ്റി ക​ണ്ണ​ന​ല്ലൂ​ർ പോ​ലീ​സ്. നി​ർ​മാ​ണം പൂ​ർ​ത്തി​ക​രി​ച്ച ഭ​ന​ത്തി​ന്‍റെ താ​ക്കോ​ൽ​ദാ​നം സി​റ്റി പോലീസ് ക​മ്മീ​ഷ​ണ​ർ നാ​രാ​യ​ണ​ൻ നി​ർ​വഹി​ച്ചു.

ക​ണ്ണ​ന​ല്ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ത​ാമ​സി​ച്ചു വ​ന്ന കു​ടും​ബ​ത്തി​ന്‍റെ നി​സ​ഹാ​യ​വ​സ്ഥ മ​ന​സി​ലാ​ക്കി​യ ജ​ന​മൈ​ത്രി പോ​ലീ​സ് വി​വ​രം ക​ണ്ണ​ന​ല്ലൂ​ർ സ്റ്റേ​ഷ​ൻ ഇ​ൻ​സ്പ​ക്ട​ർ യു ​പി വി​പി​ൻ​കു​മാ​റി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ചാ​ത്ത​ന്നൂ​ർ എ​സിപി ഗോ​പ​കു​മാ​റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ വീ​ടൊ​രി​ക്കി ന​ല്കാ​ൻ തീ​രു​മാ​നി​ച്ചു. പോ​ലീ​സ് ഉ​ദ്യോഗ​സ്ഥരു​ടെ കു​ട്ടാ​യ്മ​യി​ലും പോ​ലീ​സി​നെ സ​ഹാ​യി​ക്കു​ന്ന സു​മ​ന​സു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്താ​ലും വീ​ട് പ​ണി​ക്കാ​വ​ശ്യ​മാ​യ തു​ക സ്വ​രൂപി​ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ വീ​ട് നി​ർ​മി​ക്കാ​ൻ സ്ഥ​ലം ഇ​ല്ലാ​ത്ത​ത് പ്ര​ശ്ന​മാ​യ​പ്പോ​ൾ നെ​ടു​ന്പ​ന പു​ത്ത​ൻ​ച​ന്ത സ്വ​ദേ​ശി​യാ​യ ക​വി​താ​ഭ​വ​ന​ത്തി​ൽ അ​ജ​യ​ൻ മൂന്ന് സെ​ന്‍റ് സ്ഥ​ലം വി​ട്ടു​ന​ൽ​കു​ക​യാ​യി​രു​ന്നു. ഈ ​സ്ഥ​ല​ത്ത് നി​ർ​മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​ന ച​ട​ങ്ങി​ൽ വീ​ട് നി​ർ​മി​ക്കാ​ൻ സ​ഹാ​യം ന​ൽ​കി​യ സു​മ​ന​സു​ക​ൾ​ക്ക് ന​ന്ദി അ​റി​യി​ക്കു​ക​യും സ്ഥ​ലം വി​ട്ടു​ന​ൽ​കി​യ അ​ജ​യ​കു​മാ​റി​നെ പോ​ലീ​സി​നു വേ​ണ്ട ി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ക്കു​ക​യു ചെ​യ്തു.