വ്യാ​പാ​ര മേ​ഖ​ല​യെ ത​ക​ര്‍​ച്ച​യി​ല്‍​നി​ന്നും ര​ക്ഷി​ക്ക​ണം: ഏകോപന സമിതി
Friday, May 27, 2022 11:26 PM IST
കൊ​ല്ലം: വ്യാ​പാ​ര മേ​ഖ​ല​യി​ല്‍ വി​വി​ധ വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ള്ള ക​ട പ​രി​ശോ​ധ​ന മൂ​ല​മു​ള്ള ബു​ദ്ധി​മു​ട്ടു​ക​ളും വി​വി​ധ ലൈ​സ​ന്‍​സു​ക​ള്‍ എ​ടു​ത്ത് വ്യാ​പാ​രം ന​ട​ത്തു​ന്ന വ്യാ​പാ​രി​ക​ള്‍ അ​നു​ഭ​വി​ക്കു​ന്ന പീ​ഡ​ന​ങ്ങ​ളും മാ​റ​ണ​മെ​ങ്കി​ല്‍ വ്യാ​പാ​രി​ക​ള്‍​ക്ക് ഒ​രു മ​ന്ത്രാ​ല​യം ഉ​ണ്ടാ​ക​ണ​മെ​ന്ന് ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്. ദേ​വ​രാ​ജ​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക്വ​യി​ലോ​ണ്‍ മ​ര്‍​ച്ച​ന്‍റ്സ് ചേ​മ്പ​ര്‍ ഓ​ഫ് കോ​മേ​ഴ്സി​ന്‍റെ 81-ാമ​ത് വാ​ര്‍​ഷി​ക പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു​പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ചേം​ബ​ര്‍ പ്ര​സി​ഡ​ന്‍റ് എ​സ്. ര​മേ​ഷ്കു​മാ​ര്‍ റ്റി​എം​എ​സ് മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി നേ​താ​ജി ബി.​രാ​ജേ​ന്ദ്ര​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ര്‍.​ച​ന്ദ്ര​ശേ​ഖ​ര​ന്‍ അ​നു​ശോ​ച​ന​വും സെ​ക്ര​ട്ട​റി എ.​വെ​ങ്കി​ടേ​ശ​ന്‍ വാ​ര്‍​ഷി​ക റി​പ്പോ​ര്‍​ട്ടും ട്ര​ഷ​റ​ര്‍ ആ​ന്‍റ​ണി റോ​ഡ്രി​ക്സ് വ​ര​വ് ചെ​ല​വ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു.
ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി.​ഗോ​പ​കു​മാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ട്ര​ഷ​റ​ര്‍ എ​സ്. ക​ബീ​ര്‍, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബി.​രാ​ജീ​വ്, എ​ന്‍.​രാ​ജീ​വ്, ജി​ല്ലാ സെ​ക്ര​ട്ട​റി എ.​അ​ന്‍​സാ​രി, എ.​നി​സാം, റ്റി.​എ​സ്. ബാ​ഹു​ലേ​യ​ന്‍, ഇ.​ഷാ​ജ​ഹാ​ന്‍, പൂ​ജ എ.​ഷി​ബാ​ബു​ദീ​ന്‍, ബി​ജു ശി​വ​ദാ​സ്, പി​ഞ്ഞാ​ണി​ക്ക​ട എം.​ന​ജീ​ബ്, എം.​എ​ച്ച്. നി​സാ​മു​ദീ​ന്‍, ബി.​വേ​ണു​ഗോ​പാ​ല​ന്‍ നാ​യ​ര്‍, ബി​ജു വി​ജ​യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.