ല​ഹ​രി മ​രു​ന്ന് വ്യാ​പാ​ര​ത്തി​ന് അ​റ​സ്റ്റി​ലാ​യ പ്ര​തി​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട ് മ​ര​വി​പ്പി​ച്ചു
Friday, June 24, 2022 12:17 AM IST
കൊ​ല്ലം: മാ​ര​ക ല​ഹ​രി മ​രു​ന്നാ​യ എം​ഡി​എം​എ​യു​മാ​യി അ​ഞ്ചാ​ലും​മൂ​ട് പോ​ലീ​സ് പി​ടി​കൂ​ടി​യ യു​വാ​വി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ട ് പോ​ലീ​സ് മ​ര​വി​പ്പി​ച്ചു.

തൃ​ക്ക​രു​വ വ​ൻ​മ​ള മാ​വു​മ്മേ​ൽ തെ​ക്ക​തി​ൽ മു​ജീ​ബി(26) ന്‍റെ സ്വ​കാ​ര്യ ബാ​ങ്കി​ലെ സേ​വി​ങ്ങ്സ് അ​ക്കൗ​ണ്ടാ​ണ് മ​ര​വി​പ്പി​ച്ച​ത്. ജി​ല്ല​യി​ൽ ഡ്ര​ഗ്സ് ഇ​ന​ത്തി​ൽ പെ​ട്ട എം​ഡി​എം​എ സ്്കൂ​ൾ കോ​ളേ​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യു​വ​തീ യു​വാ​ക്ക​ൾ​ക്കും എ​ത്തി​ച്ച് ന​ൽ​കു​ന്ന​വ​രെ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് 46.35 ഗ്രാം ​എം​ഡി​എം​എ​യും 9.57 ഗ്രാം ​ക​ഞ്ചാ​വും ഇ​യാ​ളി​ൽ നി​ന്നും പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

മ​യ​ക്കു​മ​രു​ന്ന് വ്യാ​പാ​ര​ത്തി​ലൂ​ടെ ഇ​യാ​ൾ സ​ന്പാ​ദി​ച്ച പ​ണം ഇ​ട​പാ​ട് ന​ട​ത്തി​യ അ​ക്കൗ​ണ്ടാ​ണ് പോ​ലീ​സ് മ​ര​വി​പ്പി​ച്ച​ത്. ഈ ​കേ​സ്‌​സി​ലെ ര​ണ്ടാം പ്ര​തി തൃ​ക്ക​രു​വ തെ​ക്കേ​ചേ​രി​യി​ൽ വ​ൻ​മ​ള മാ​വു​മ്മേ​ൽ വീ​ട്ടി​ൽ മ​ഹീ​ൻ (24) മ​യ​ക്ക് മ​രു​ന്ന് വ്യാ​പാ​ര​ത്തി​ലൂ​ടെ സ​ന്പാ​ദി​ച്ച സ്കൂ​ട്ട​ർ നേ​ര​ത്തെ പോ​ലീ​സ് ക​ണ്ട ുകെ​ട്ടി​യി​രു​ന്നു. ബം​ഗ​ളൂ​രി​ൽ നി​ന്നും എ​ത്തി​ക്കു​ന്ന ഡ്ര​ഗ് ചി​ല്ല​റ വി​പ​ണ​നം ന​ട​ത്തി വ​രു​ക​യാ​യി​രു​ന്നു ഇ​വ​ർ.

നാ​ർ​ക്കോ​ട്ടി​ക്ക് കേ‌​സു​ക​ളു​ടെ നോ​ഡ​ൽ ഓ​ഫീ​സ​ർ സി ​ബ്രാ​ഞ്ച് അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സ​ക്ക​റി​യ മാ​ത്യൂ​സി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ അ​ഞ്ചാ​ലും​മൂ​ട് എ​സ്എ​ച്ച്ഓ ന​കു​ൽ രാ​ജേ​ന്ദ്ര ദേ​ശ്മു​ഖ്, അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​ഞ്ചാ​ലും​മ്മൂ​ട് ഇ​ൻ​സ്പെ​ക്ട​ർ സി.​ദേ​വ​രാ​ജ​ൻ, എ​സ് സി​പി ഓ ​ദി​ലീ​ബ് രാ​ജ് ആ​ർ എ​ന്നി​വ​രു​ടെ ശ്ര​മ​ഫ​ല​മാ​യാ​ണ് ഇ​യാ​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട ് മ​ര​വി​പ്പി​ക്കാ​ൻ ആ​യ​ത്.