ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്കി​യി​ല്ല: തു​ട​ർ ന​ട​പ​ടി​ക​ളി​ലേ​ക്ക് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Friday, June 24, 2022 11:07 PM IST
കൊ​ല്ലം : കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​ന്നും പോ​ലീ​സ് മ​ർ​ദ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ഷ്ട​പ്പെ​ട്ട​തി​നെ കു​റി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പ് വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ 2014 ൽ ​പാ​സാ​ക്കി​യ ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്കാ​ത്ത​ത് എ​ന്തു കൊ​ണ്ടാ​ണെ​ന്ന് ര​ണ്ടാ​ഴ്ച​യ്ക്ക​കം വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.
മ​ർ​ദ​ന​മേ​റ്റ ഏ​ഴു​കോ​ൺ സ്വ​ദേ​ശി അ​യ്യ​പ്പ​നെ ചി​കി​ത്സ​യ്ക്കാ​യി പ്ര​വേ​ശി​പ്പി​ച്ചെ​ന്ന് അ​റി​യി​പ്പ് ല​ഭി​ച്ചി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കാ​തി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ആ​രാ​ണെ​ന്ന് ക​ണ്ടെ​ത്തി നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വും ന​ട​പ്പി​ലാ​ക്കി​യി​ല്ല.
അ​യ്യ​പ്പ​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ദി​വ​സം കൈ​മാ​റി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​യ്യ​പ്പ​ന്‍റെ മൊ​ഴി വാ​ങ്ങി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ കൊ​ട്ടാ​ര​ക്ക​ര സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​ക്ക് ഉ​ത്ത​ര​വ് ന​ൽ​കി​യി​രു​ന്നു. ഇ​തും ന​ട​പ്പാ​ക്കി​യി​ല്ല. മൂ​ന്ന് ഉ​ത്ത​ര​വു​ക​ളും ന​ട​പ്പി​ലാ​ക്കാ​ത്ത​തി​ന്‍റെ കാ​ര​ണ​മാ​ണ് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്
ആ​രോ​ഗ്യ​വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്കും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്കു​മാ​ണ് ക​മ്മീ​ഷ​ൻ അം​ഗം വി.​കെ. ബീ​നാ​കു​മാ​രി ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്. മു​ൻ വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ലാ​ണ് അ​യ്യ​പ്പ​നെ ഏ​ഴു​കോ​ൺ പോ​ലീ​സ് 2011 ഓ​ഗ​സ്റ്റ് എട്ടിന് ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് മ​ർ​ദി​ച്ച​ത്. അ​യ്യ​പ്പന്‍റെ ഭാ​ര്യ ഓ​മ​ന ക​മ്മീ​ഷ​നി​ൽ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.
2022 ഏ​പ്രി​ൽ 11 ന് ​കൊ​ല്ല​ത്ത് ന​ട​ന്ന സി​റ്റിം​ഗി​ൽ പ​രാ​തി​ക്കാ​രി ഹാ​ജ​രാ​യി ക​മ്മീ​ഷ​ൻ 2014 ൽ ​പാ​സാ​ക്കി​യ ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്കി​യി​ട്ടി​ല്ലെ​ന്ന​റി​യി​ച്ചു. ഇ​ത് അ​തീ​വ ഗൗ​ര​വ​മു​ള്ള പ​രാ​തി​യാ​ണെ​ന്ന് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ നി​രീ​ക്ഷി​ച്ചു. തു​ട​ർ​ന്നാ​ണ് പു​തി​യ ഉ​ത്ത​ര​വ് പാ​സാ​ക്കി​യ​ത്.
ര​ണ്ടാ​ഴ്ച​യ്ക്ക​കം ന​ട​പ​ടി സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ടു​ക​ൾ സ​മ​ർ​പ്പി​ച്ചി​ല്ലെ​ങ്കി​ൽ മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​മ്മീ​ഷ​ൻ മേ​ൽ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കും.