സ്ഥാപക ദിനാഘോഷവും ജില്ലാ സമ്മേളനവും നടത്തി
Friday, June 24, 2022 11:09 PM IST
കൊല്ലം: പിഎസ് സി റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ എ​ണ്ണം തീ​രെ കു​റ​വാ​ണെ​ന്നും ഒ​ഴി​വു​ക​ൾ​ക്ക് ആ​നു​പാ​തി​ക​മാ​യി റാ​ങ്ക് പ​ട്ടി​ക​ക​ൾ വി​പു​ലീ​ക​രി​ക്ക​ണ​മെ​ന്നും പി​ൻ​വാ​തി​ൽ നി​യ​മ​നം സ​ർ​ക്കാ​ർ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും പി. സി വിഷ്ണുനാഥ് എംഎൽഎ.
പി​എ​സ് സി എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​ന​വും, സ്ഥാ​പ​ക ദി​നാ​ഘോ​ഷ​വും കൊ​ല്ല​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​എ​ൽ​എ.
കെ​ജി​ഒ​യു ജി​ല്ലാ സെ​ക്ര​ട്ട​റി ഷി​ജോ മാ​ത്യു, കെ.​ജി​എ​ഫ് സം​സ്ഥാ​ന ക​മ്മ​റ്റി​യം​ഗം സു​രേ​ഷ് എ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പൊ​തു​മേ​ഖ​ല റി​ക്രൂ​ട്ട്മെ​ന്‍റ് ബോ​ർ​ഡ് രൂ​പീ​ക​രി​ക്കു​ന്ന​തി​ൽ നി​ന്നും സ​ർ​ക്കാ​ർ പി​ൻ​മാ​റ​ണ​മെ​ന്നും, സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ത​ട​ഞ്ഞു​വെ​ച്ച സാ​മ്പ​ത്തി​ക ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ത്ര​യും വേ​ഗം അ​നു​വ​ദി​ക്ക​ണ​മെ​ന്നും, മെ​ഡി​സെ​പ്പ് വെ​റും വീ​മ്പി​ള​ക്ക​ൽ മാ​ത്ര​മാ​ക്കാ​തെ യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്നും, കൊ​ല്ലം പി​എ​സ്സി ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന് തു​ക അ​നു​വ​ദി​ച്ചു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് വെ​റും ക​ട​ലാ​സി​ൽ ഒ​തു​ക്കാ​തെ കെ​ട്ടി​ടം പ​ണി എ​ത്ര​യും വേ​ഗം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്നും, പി​എ​സ് സി ഓ​ഫീ​സു​ക​ളി​ലെ അ​മി​ത ജോ​ലി​ഭാ​രം ക​ണ​ക്കി​ലെ​ടു​ത്ത് കൂ​ടു​ത​ൽ ത​സ്തി​ക​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി അ​നി​ൽ​കു​മാ​ർ വാ​ട്‌​സ്-​പ്ര​സി​ഡ​ന്‍റ്, വി​മ​ൽ. ജി -​സെ​ക്ര​ട്ട​റി, റെ​യ്സ​ൺ.​ബി -വൈ​സ് പ്ര​സി​ഡ​ന്‍റ്, ഷെ​മീ​ന. എ -​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ജെ. ​എ​സ്. അ​ശ്വ​തി ശ​ശി​ധ​ര​ൻ-​ട്ര​ഷ​റ​ർ, മ​നോ​ജ് പി.​എ​ൽ -ജി​ല്ലാ ര​ക്ഷാ​ധി​കാ​രി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.