കു​ഞ്ഞു​ങ്ങ​ളു​ടെ സ്വ​ഭാ​വ​രൂ​പീ​ക​ര​ണ​ത്തി​ൽ പ്രൈ​മ​റി വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് മു​ഖ്യ പ​ങ്ക്: മ​ന്ത്രി
Friday, June 24, 2022 11:09 PM IST
കു​ണ്ട​റ: കു​ഞ്ഞു​ങ്ങ​ളു​ടെ സ്വ​ഭാ​വ​രൂ​പീ​ക​ര​ണ​ത്തി​ൽ പ്രൈ​മ​റി വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് മു​ഖ്യ പ​ങ്കു​ണ്ടെ​ന്ന് മ​ന്ത്രി ജെ.​ചി​ഞ്ചു റാ​ണി പ​റ​ഞ്ഞു.
കു​ണ്ട​റ ആ​ശു​പ​ത്രിമു​ക്ക് എ​സ്കെ​വിഎ​ൽപി ​സ്കൂ​ളി​ന്‍റെ പു​ന​ർ നി​ർ​മി​ച്ച കെ​ട്ടി​ടത്തിന്‍റെ ഉ​ദ്ഘാ​ട​നം നിർ‌വഹിച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. പി​ടിഎ ​പ്ര​സി​ഡ​ന്‍റ് എ​ൻ. ജോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അ​ധ്യാ​പ​ക​രും ര​ക്ഷാ​ക​ർ​ത്താ​ക്ക​ളും കൂ​ടു​ത​ൽ ശ്ര​ദ്ധ ചെ​ലു​ത്തേ​ണ്ട​തു​ണ്ടെ​ന്നും​ മ​ന്ത്രി ഓ​ർ​മി​പ്പി​ച്ചു.
ജി​ല്ലാ പ്രോ​ജ​ക്ട് കോ​ഡി​നേ​റ്റ​ർ എ​ച്ച്. ആ​ർ. അ​നി​ത ശ​താ​ബ്ദി​സ്മാ​ര​ക ശി​ൽ​പം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഇ​ള​മ്പ​ള്ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി ക​ല്ലം​വി​ള, വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​ല​ജ ഗോ​പ​ൻ, സ്കൂ​ൾ മാ​നേ​ജ​ർ ബി ​ര​മാ​ദേ​വി, ഹെ​ഡ്മാ​സ്റ്റ​ർ ഐ​സ​ക് ഈ​പ്പ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ സു​ശീ​ല, ഗീ​താ മു​ര​ളി, പ്രി​ജി ശ​ശി​ധ​ര​ൻ, അ​നി​ജി ലൂ​ക്കോ​സ്, എ​ഇഒ ​എ​ൽ.ര​മ, ഇ​ല്ലി​സ് കെ. എം. ​പ​ണി​ക്ക​ർ , എ​ൻ. നെ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.