ടെ​മ്പോ ട്രാ​വ​ല​ർ മ​റി​ഞ്ഞ് 15 യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്
Saturday, June 25, 2022 11:41 PM IST
ചാ​ത്ത​ന്നൂ​ർ: ദേ​ശീ​യ പാ​ത​യി​ൽ ക​ല്ലു​വാ​തു​ക്ക​ൽ ജം​ഗ്ഷ​നി​ൽ ടെ​മ്പോ ട്രാ​വ​ല​ർ മ​റി​ഞ്ഞ് യാ​ത്ര​ക്കാ​രാ​യ 15 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ പാ​രി​പ്പ​ള്ളി ഗ​വ. മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ൽ എ​ട്ടു​പേ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്.
ശ​നി​യാ​ഴ്ച പു​ല​ർ​ച്ചേ നാ​ല​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. വ​ട​ക്ക​ൻ പ​റ​വൂ​രി​ൽ നി​ന്നും പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​ന് പോ​യ​വ​രാ​യി​രു​ന്നു മ​റി​ഞ്ഞ വാ​ഹ​ന​ത്തി​ൽ. റോ​ഡി​ലെ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ചു​ക​യ​റി​യ ട്രാ​വ​ല​ർ മ​റി​യു​ക​യാ​യി​രു​ന്നു. ദേ​ശീ​യ പാ​ത​യി​ൽ വെ​ളി​ച്ച​മി​ല്ലാ​ത്ത​തും, ഉ​യ​ര​മി​ല്ലാ​ത്ത​തി​നാ​ൽ ഡി​വൈ​ഡ​ർ തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത​തും യാ​തൊ​രു​വി​ധ സി​ഗ്ന​ലു​ക​ളോ റി​ഫ്ല​ക്ട​റു​ക​ളോ ഇ​ല്ലാ​ത്ത​തു​മാ​ണ് അ​പ​ക​ട കാ​ര​ണം. പാ​രി​പ്പ​ള്ളി പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സി​വി​ൽ ഡി​ഫ​ൻ​സ് ഫോ​ഴ്സും എ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി.

പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. വ​ട​ക്ക​ൻ പ​റ​വൂ​ർ സ്വ​ദേ​ശി​ക​ളും​കു​ടും​ബാം​ഗ​ങ്ങ​ളും ബ​ന്ധു​ക്ക​ളു​മാ​യ​വ​രാ​ണ് ട്രാ​വ​ല​റി​ലെ യാ​ത്ര​ക്കാ​ർ. ഋ​തു കൃ​ഷ്ണ (13) സ​ന്ധ്യ (37) പ്ര​കാ​ശി​നി (61) റോ​ഷ​ൻ (11) ദീ​പ (43) അ​ന​ന്യ ,സ​ജീ​വ് (51) രൂ​പ ( 41 ) ശ്യാം (25) ​അ​ഭി​ജി​ത് (25) റാ​ഹി​ന (11) സ​ജീ​വ് (46) അ​യ്ന (22) ജ​ല​ജ (65) രൂ​പേ​ഷ് (35) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്ക്. ഇ​തി​ൽ അ​തീ​വ​ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നാ​ലു​പേ​രെ കൊ​ട്ടി​യ​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.