കുണ്ടറ: കുണ്ടറയിൽ പ്രവർത്തിക്കുന്ന കൊല്ലം ടെക്നോപാർക്ക് പൂർണതോതിൽ പ്രവർത്തന സജ്ജമാക്കണമെന്ന് കുണ്ടറ പൗരസമിതി ദ്വൈവാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.
നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പ്രാപ്തിയുള്ള സ്ഥാപനം ശൈശവ ദിശയിൽ തുടരുകയാണ്. ഇക്കാര്യത്തിൽ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം. ഗതാഗത കുരുക്ക് രൂക്ഷമായ കുണ്ടറയിൽ റെയിൽവേ അംഗീകരിച്ച മേൽപ്പാലങ്ങളുടെ നിർമാണം ഉടൻ ആരംഭിക്കുക, നിരവധി യാത്രക്കാർ വന്നുപോകുന്ന കുണ്ടറ മുക്കടയിൽ ശൗചാലയം നിർമിക്കുക, മുക്കട-നെടുബായിക്കുളം റെയിൽവേ സമാന്തര പാത യാഥാർഥ്യമാക്കുക, കനാൽ ഗ്രൗണ്ടോ സെറാമിക്സ് ഗ്രൗണ്ടോ പ്രയോജനപ്പെടുത്തി ബസ് സ്റ്റേഷൻ നിർമിക്കുക, വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന റെസ്റ്റ് ഹൗസ് നിർമാണം പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങളും പൊതുയോഗം മുന്നോട്ടുവച്ചു.
പ്രസിഡന്റ് കെ ഓ മാത്യു പണിക്കർ അധ്യക്ഷത വഹിച്ചു. ശിവൻ വേളിക്കാട്, പി എം എ റഹ്മാൻ, കുണ്ടറ ജി ഗോപിനാഥ്, സതീഷ് വർഗീസ്, സരോവരം ശ്രീകുമാർ, കെ ജി ഉണ്ണിത്താൻ, ജി ഉണ്ണികൃഷ്ണപിള്ള, എ എ വാഹിദ്, ബി. മോഹനചന്ദ്രൻ പിള്ള, ഷറഫ് കുണ്ടറ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: കെ ഓ മാത്യു പണിക്കർ(പ്രസിഡന്റ്), കുണ്ടറ ജി ഗോപിനാഥ്, ബി മോഹനചന്ദ്രൻ പിള്ള(വൈസ് പ്രസിഡന്റുമാർ ), ശിവൻ വേളിക്കാട് (ജനറൽ സെക്രട്ടറി), സതീഷ് വർഗീസ്, സരോവരം ശ്രീകുമാർ(ജോ.സെക്രട്ടറിമാർ), പി എം എ റഹ്മാൻ(ട്രഷറർ).