റീ​ത്ത​പ​ണി​ക്ക​ർ പി​ന്‍റോ​യ്ക്ക് പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു
Tuesday, June 28, 2022 10:35 PM IST
ചാ​ത്ത​ന്നൂ​ർ : പാ​രി​പ്പ​ള​ളി ഗ​ണേ​ശ് ഗ്ര​ന്ഥ​ശാ​ല ന​ൽ​കി വ​രു​ന്ന ഗ​ണേ​ശ് ഗ്ര​ന്ഥ​ശാ​ല പു​ര​സ്‌​കാ​രം-2021 റീ​ത്താ പ​ണി​ക്ക​ർ പി​ന്‍റോ​യ്ക്ക് സ​മ്മാ​നി​ച്ചു.
മ​നു​ഷ്യ​ൻ സ്വാ​ർ​ഥ മോ​ഹം ഉ​പേ​ക്ഷി​ച്ച് ത്യാ​ഗ​പൂ​ർ​ണ​മാ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​മ്പോ​ൾ സ​മൂ​ഹ​ത്തി​നു​ണ്ടാ​കു​ന്ന ഗു​ണ​ങ്ങ​ളു​ടെ പ്ര​തീ​ക​മാ​ണ് റീ​ത്താ പ​ണി​ക്ക​ർ പി​ന്‍റോ​യെ​ന്ന് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ച് ജ​സ്റ്റീ​സ് എ. ​ബ​ദ​റു​ദീ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
തെ​രു​വി​ല​ല​യു​ന്ന കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നും ശാ​ക്തീ​ക​ര​ണ​ത്തി​നും വേ​ണ്ടി ജീ​വി​ക്കു​ന്ന റീ​ത്താ പ​ണി​ക്ക​രു​ടെ യ​ജ്ഞം അ​ഭി​ന​ന്ദ​ന​മ​ർ​ഹി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഗ്ര​ന്ഥ​ശാ​ലാ പ്ര​സി​ഡ​ന്‍റ് എ​സ്.​ആ​ർ അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. മു​ൻ എം ​എ​ൽ എ ​ആ​ർ. ജ​മീ​ലാ​പ്ര​കാ​ശം, താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക​ട്ട​റി എ​ൻ. ഷ​ൺ​മു​ഖ​ദാ​സ് , എ​സ്. ശ്രീ​കു​മാ​ർ, ബി​ജു​യു​വ​ശ്രീ, ഗ്ര​ന്ഥ​ശാ​ലാ സെ​ക്ര​ട്ട​റി ജി. ​സ​ദാ​ന​ന്ദ​ൻ, സി.​സ​തീ​ഷ് ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.