ചി​റ​ക്ക​ര​യി​ൽ സി​പി​എ​മ്മി​ന്‍റെ പ്ര​വ​ർ​ത്ത​നം ഇ​ട​തു​മു​ന്ന​ണി​ക്ക് ഗു​ണ​ക​ര​മ​ല്ല
Tuesday, June 28, 2022 10:52 PM IST
ചാ​ത്ത​ന്നൂ​ർ: ചി​റ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ സി ​പി എ​മ്മി​ന്‍റെ പ്ര​വ​ർ​ത്ത​നം ഇ​ട​തു​മു​ന്ന​ണി​യ്ക്ക് ഗു​ണ​ക​ര​മ​ല്ലെ​ന്ന് സി ​പി ഐ ​ചാ​ത്ത​ന്നൂ​ർ മ​ണ്ഡ​ലം സ​മ്മേ​ള​ന​ത്തി​ൽ പ്ര​തി​നി​ധി​ക​ൾ ആ​രോ​പി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ സി ​പി എം ​ഭ​ര​ണ സ്തം​ഭ​നം ഉ​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്നും സി​പി​ഐ​യ്ക്ക് എ​തി​രെ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്നു​വെ​ന്നും പ്ര​തി​നി​ധി​ക​ൾ.
ജി.​എ​സ്.​ജ​യ​ലാ​ൽ എം​എ​ൽഎ​യ്ക്ക് എ​തി​രെ​യും പ്ര​തി​നി​ധി​ക​ൾ ആ​രോ​പ​ണ​മു​ന്ന​യി​ച്ചു. അ​ഷ്ട​മു​ടി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യു​ടെ ഷെ​യ​ർ വി​ല്പ​ന​യെ​ക്കു​റി​ച്ച് ആ​രോ​പ​ണ​മു​ന്ന​യി​ച്ച​ത് പ​ര​വൂ​രി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​യാ​ണ്. പാ​ർ​ട്ടി​യ്ക്ക് ദോ​ഷ​ക​ര​മാ​യ ഈ ​ന​ട​പ​ടി​യ്ക്ക് കൂ​ട്ടു​നി​ന്ന മ​ണ്ഡ​ലം ക​മ്മി​റ്റി സെ​ക്ര​ട്ട​റി കെ. ​ആ​ർ മോ​ഹ​ന​ൻ പി​ള്ള​യ്ക്ക് എ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​തി​നി​ധി ആ​വ​ശ്യ​പ്പെ​ട്ടു. ജി ​എ​സ് ജ​യ​ലാ​ലി​നെ​തി​രെ പാ​ർ​ട്ടി എ​ടു​ത്ത അ​ച്ച​ട​ക്ക ന​ട​പ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി​യി​ലോ കീ​ഴ്ഘ​ട​ക​ങ്ങ​ളി​ലോ വി​ശ​ദീ​ക​രി​ക്കാ​തി​രു​ന്ന​ത് ശ​രി​യാ​യി​ല്ലെ​ന്നും പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു. അ​ച്ച​ട​ക്ക ന​ട​പ​ടി​യ്ക്ക് വി​ധേ​യ​നാ​യ ആ​ൾ​ക്ക് വീ​ണ്ടും നി​യ​മ​സ​ഭ സീ​റ്റ് ന​ല്കി​യ​ത് എ​ന്തി​ന് എ​ന്ന ചോ​ദ്യ​വു​മു​യ​ർ​ന്നു.
ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി രം​ഗ​ത്ത് കാ​ര്യ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്താ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും ഒ​രൊ​റ്റ കാ​ൻ​ഡി​ഡേ​റ്റ് അം​ഗ​ങ്ങ​ൾ പോ​ലു​മി​ല്ലാ​ത്ത ബ്രാ​ഞ്ച് ക​മ്മി​റ്റി​ക​ളാ​ണ് ചാ​ത്ത​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ലു​ള്ള​തെ​ന്നും പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടി​നെ​ക്കു​റി​പ്പു​ള്ള ച​ർ​ച്ച​യി​ൽ ഉ​യ​ർ​ന്നു​വ​ന്നു. ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തൊ​ഴി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ അ​നാ​സ്ഥ കാ​ണി​ക്കു​ക​യാ​ണെ​ന്നും ആ​രോ​പ​ണ​മു​ണ്ടാ​യി.
പ​ര​വൂ​ർ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഗ്രൂ​പ്പ് പോ​ര് ശ​ക്ത​മാ​യി വെ​ളി​വാ​യി. സെ​ക്ര​ട്ട​റി​യാ​യി ശ്രീ​കു​മാ​ർ പാ​രി​പ്പ​ള്ളി​യു​ടെ പേ​ര് നി​ർ​ദേ​ശി​ച്ച​പ്പോ​ൾ ക​ല്ലു​വാ​തു​ക്ക​ൽ നി​ന്നു​ള്ള അ​നി​ൽ കു​മാ​റി​ന്‍റെ പേ​ര് മ​റു വി​ഭാ​ഗം ഉ​യ​ർ​ത്തി. 21 അം​ഗ മ​ണ്ഡ​ലം ക​മ്മി​റ്റി​യി​ൽ ആ​റു​പേ​രു​ടെ പി​ന്തു​ണ മാ​ത്ര​മേ അ​നി​ൽ കു​മാ​റി​ന് ല​ഭി​ച്ചു​ള്ളു. ക​ല്ലു​വാ​തു​ക്ക​ൽ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ബി​നു നി​ഷ്പ​ക്ഷ​ത പാ​ലി​ച്ചു. അ​നി​ൽ കു​മാ​റി​ന്‍റെ പേ​ര് ത​ള്ളി ക​ള​യു​ക​യും ശ്രീ​കു​മാ​ർ പാ​രി​പ്പ​ള​ളി​യെ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ക​യും ചെ​യ്തു. പാ​ർ​ട്ടി​യി​ലെ കാ​നം - ഇ​സ്മ​യി​ൽ വി​ഭാ​ഗ​ങ്ങ​ളോ​ട് അ​നു​ഭാ​വം പു​ല​ർ​ത്താ​ത്ത ശ്രീ​കു​മാ​ർ പാ​രി​പ്പ​ള്ളി പ്രാ​ദേ​ശി​ക​മാ​യി ജി​എ​സ് ജ​യ​ലാ​ൽ വി​രു​ദ്ധ ചേ​രി​യി​ലാ​ണെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.