അ​തി​ർ​ത്തി ക​ട​ന്ന്‌ വ​രു​ന്ന മ​ൽ​സ്യം നി​രോ​ധി​ക്ക​ണം
Wednesday, June 29, 2022 11:10 PM IST
കൊ​ല്ലം: സം​സ്ഥാ​ന​ത്തു ട്രോ​ളി​ങ് നി​രോ​ധ​നം നി​ല​നി​ൽ​ക്കു​മ്പോ​ൾ ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​കം ഉ​ൾ​പ്പ​ടെ അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് മ​ൽ​സ്യ​ങ്ങ​ളി​ൽ രാ​സ​വ​സ്തു​ക്ക​ൾ ചേ​ർ​ത്ത് കൊ​ണ്ട് വ​രു​ന്ന​ത് ത​ട​യു​ക​യും ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​ക​യും വേ​ണ​മെ​ന്ന് ജ​നാ​ധി​പ​ത്യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ​മി​തി ജി​ല്ലാ പ്ര​വ​ർ​ത്ത​ക സ​മ്മേ​ള​നം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
അ​തി​ർ​ത്തി ക​ട​ന്നു വ​രു​ന്ന മ​ൽ​സ്യ​ങ്ങ​ൾ പി​ടി​കൂ​ട​ൻ ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കു​ക​യും ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷാ ഉ​റ​പ്പാ​ക്കാ​ൻ ജി​ല്ല​യി​ലെ എ​ല്ലാ മ​ൽ​സ്യ മ​ർ​ക്ക​റ്റു​ക​ളി​ലും ഹാ​ർ​ബ​റു​ക​ളി​ലും മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് സ​മ്മേ​ള​നം ആ​വ​ശ്യം ഉ​ന്ന​യി​ച്ചു.
ജെ​യിം​സ് കാ​ർ​ലോ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ൻ.​എ​സ്.​വി​ജ​യ​ൻ ഉ​ൽ​ഘ​ട​നം ചെ​യ്തു. ഇ​ര​വി​പു​രം സോ​ണി, ഷി​ബു ശ​ക്തി​കു​ള​ങ്ങ​ര, ഗ​ബ്രി​യേ​ൽ നെ​ൽ​സ​ൻ, പ​ട​പ്പാ​ക്ക​ര ജോ​സ് പ്ര​ദീ​പ്, തേ​വ​ല​ക്ക​ര ക്ലി​റ്റ​സ്, കൊ​ല്ലം അ​ല​ക്സാ​ണ്ട​ർ, അ​രി​നെ​ല്ലൂ​ർ ജ​യ​ഘോ​ഷ്‌, പ​റ​വൂ​ർ ലോ​റെ​ൻ​സ്‌, കു​റു​മ​ണ്ഡ​ൽ ന​ജി​മു​ദീ​ന , ഇ​ര​വി​പു​രം ഹ​സ​നാ​ര് കു​ഞ്ഞു, ശ​ക്തി​കു​ള​ങ്ങ​ര ആ​ൽ​ബ​ർ​ട്ട്, എം .​കെ സു​ന്ദ​ര​ൻ, ഈ​ശോ​സ​ഹാ​യി .എ ​തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു .