കൊ​ല്ലം 73 പി​ന്നി​ട്ട് കൊ​ല്ലം
Friday, July 1, 2022 10:48 PM IST
എ​സ്.​ആ​ർ.​സു​ധീ​ർകു​മാ​ർ

കൊ​ല്ലം: ച​രി​ത്ര​മു​റ​ങ്ങു​ന്ന ന​മ്മു​ടെ സ്വ​ന്തം ജി​ല്ല കൊ​ല്ലം പി​റ​വി​യെ​ടു​ത്തി​ട്ട് ഇ​ന്ന​ലെ 73 വ​ർ​ഷം പി​ന്നി​ട്ടു. അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്ന് ഔ​ദ്യോ​ഗി​ക ആ​ഘോ​ഷ​ങ്ങ​ൾ ഒ​ന്നും ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ലും ക​ണ്ടാ​ൽ ഇ​ല്ലം വേ​ണ്ടാ​ത്ത നാ​ടി​ന്‍റെ ഹാ​പ്പി "ബ​ർ​ത്ത്ഡേ' സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ലി​യ ആ​ഘോ​ഷ​മാ​യാ​ണ് ഏ​റ്റെ​ടു​ത്ത​ത്. ഫേ​സ് ബു​ക്കി​ലും വാ​ട്ട്സ് ആ​പ്പി​ലും പ​ല പോ​സ്റ്റു​ക​ളും വീ​ഡി​യോ​ക​ളും വൈ​റ​ലാ​കു​ക​യും ചെ​യ്തു.
കൊ​ല്ല​ത്തി​ന് ഇ​ങ്ങ​നെ ഹൃ​ദ​യം നി​റ​ഞ്ഞ പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ അ​റി​യി​ച്ച​ത് നൂ​റു​ക​ണ​ക്കി​ന് ആ​ൾ​ക്കാ​രാ​ണ്. ലോ​ക​ത്തി​ന്‍റെ എ​ല്ലാ കോ​ണി​ൽ നി​ന്നും കൊ​ല്ലം​കാ​രു​ടെ ആ​ശം​സാ പ്ര​വാ​ഹ​മാ​യി​രു​ന്നു.
കൊ​ല്ല​ത്തിന്‍റെ മു​ഖ​മു​ദ്ര​ക​ളാ​യ ക്ലോ​ക്ക് ട​വ​റും ത​ങ്ക​ശേ​രി വി​ള​ക്കു​മാ​ട​വും തു​റ​മു​ഖ​ങ്ങ​ളും ക​ട​ലും കാ​യ​ലു​മൊ​ക്കെ ഇ​ന്ന​ലെ ന​വ മാ​ധ്യ​മ​ങ്ങ​ളി​ൽ നി​റ​ഞ്ഞ് നി​ൽ​ക്കു​ക​യും ചെ​യ്തു.
1949 ജൂ​ലാ​യ് ഒ​ന്നി​നാ​ണ് ജി​ല്ല ജ​ന്മം കൊ​ണ്ട​ത്. സം​സ്ഥാ​ന​ത്ത് ഇ​പ്പോ​ഴു​ള്ള 14 ജി​ല്ല​ക​ളി​ല്‍ ആ​ദ്യം രൂ​പീ​കൃ​ത​മാ​യ നാ​ലെ​ണ്ണ​ത്തി​ല്‍ ഒ​ന്നാ​ണ് കൊ​ല്ലം. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ നാ​ലാ​മ​ത്തെ ന​ഗ​ര​വും കൊ​ല്ല​മാ​ണ്.
1949 ജൂ​ലൈ ഒ​ന്നി​ന് കോ​ട്ട​യ​വും തി​രു​വ​ന​ന്ത​പു​ര​വും തൃ​ശൂ​രു​മാ​ണു കൊ​ല്ലം ജി​ല്ല​യോ​ടൊ​പ്പം പി​റ​ന്ന​ത്.
1956 ന​വം​ബ​ര്‍ ഒ​ന്നി​ന് കേ​ര​ളം പി​റ​ന്ന​പ്പോ​ള്‍ ഈ ​നാ​ലു ജി​ല്ല​ക​ള്‍​ക്കു പു​റ​മേ മ​ല​ബാ​ര്‍ ജി​ല്ല കൂ​ടി സം​സ്ഥാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി.
തു​ട​ര്‍​ന്ന് 1957 ജ​നു​വ​രി ഒ​ന്നി​ന് മ​ല​ബാ​ര്‍ ജി​ല്ല വി​ഭ​ജി​ച്ച് ക​ണ്ണൂ​ര്‍, കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട് ജി​ല്ല​ക​ള്‍ ഉ​ണ്ടാ​യി.
തെ​ക്ക് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യും, വ​ട​ക്ക് പ​ത്ത​നം​തി​ട്ട-​ആ​ല​പ്പു​ഴ ജി​ല്ല​ക​ളും, കി​ഴ​ക്ക് ത​മി​ഴ്നാ​ട്ടി​ലെ തെ​ങ്കാ​ശി ജി​ല്ല​യും, പ​ടി​ഞ്ഞാ​റ് അ​റ​ബി​ക്ക​ട​ലു​മാ​യി അ​തി​ര് പ​ങ്കി​ടു​ന്ന ജി​ല്ല​യാ​ണ് ന​മ്മു​ടെ കൊ​ല്ലം.
സം​സ്ഥാ​ന​ത്തു വി​സ്തൃ​തി​യി​ല്‍ എ​ട്ടാം സ്ഥാ​ന​മു​ള്ള കൊ​ല്ല​ത്തി​ന്‍റെ വി​സ്തൃ​തി 2491 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റാ​ണ്. തി​രു​വി​താം​കൂ​ര്‍ – കൊ​ച്ചി സം​യോ​ജ​ന​ത്തോ​ടെ​യാ​ണു തി​രു​വി​താം​കൂ​റി​ലെ കൊ​ല്ലം ഡി​വി​ഷ​ന്‍ കൊ​ല്ലം ജി​ല്ല​യാ​യി തീ​ര്‍​ന്ന​ത്.
അ​ന്ന് മു​ത​ൽ ഇ​ന്നു​വ​രെ ഒ​ട്ടേ​റെ ച​രി​ത്ര സം​ഭ​വ​ങ്ങ​ൾ​ക്ക് ജി​ല്ല സാ​ക്ഷ്യം വ​ഹി​ച്ചി​ട്ടു​ണ്ട്. വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ൽ കൊ​ല്ല​ത്തെ ച​രി​ത്ര സ്മാ​ര​ക​മാ​യി സം​ര​ക്ഷി​ക്കേ​ണ്ട പീ​ര​ങ്കി മൈ​താ​നം അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യി​ൽ ഇ​പ്പോ​ൾ ഏ​താ​ണ്ട് ഇ​ല്ലാ​താ​യ അ​വ​സ്ഥ​യാ​ണ്.