എൻഎസ്എസ് യൂ​ണി​യ​ൻ ക​ര​യോ​ഗ​ സ​ന്ദ​ർ​ശ​നം
Saturday, July 2, 2022 11:59 PM IST
ചാ​ത്ത​ന്നൂ​ർ : താ​ലൂ​ക്ക് എ​ൻഎ​സ്എ​സ് ക​ര​യോ​ഗ യൂ​ണി​യ​ൻ ന​ട​ത്തി​വ​രു​ന്ന ക​ര​യോ​ഗ സ​ന്ദ​ർ​ശ​നം ചി​റ​ക്ക​ര, പൂ​ത​ക്കു​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ത് ഇ​ന്നും നാ​ളെ​യു​മാ​യി പൂ​ർ​ത്തി​യാ​ക്കും. ഇ​ന്ന് 3 - ന് ​കു​ള​ത്തൂ​ർ​ക്കോ​ണം ക​ര​യോ​ഗ​ത്തി​ൽ നി​ന്നാ​രം​ഭി​ക്കും.

ചി​റ​ക്ക​ര താ​ഴം, ചി​റ​ക്ക​ര, ചി​റ​ക്ക​ര ഇ​ട​വ​ട്ടം എ​ന്നീ ക​ര​യോ​ഗ​ങ്ങ​ളും ഇന്ന് രാ​വി​ലെ 9.30ന് ​പൂ​ത​ക്കു​ളം ഈ​ശ്വ​ര​വി​ലാ​സം ക​ര​യോ​ഗം, പൂ​ത​ക്കു​ളം, പു​ന​വൂ​ർ, തൃ​ക്കോ​വി​ൽ വ​ട്ടം, ഇ​ട​യാ​ടി, ഇ​ട​വ​ട്ടം, പൂ​ത​ക്കു​ളം, ഇ​ട​യാ​ടി, നെ​ല്ലേ​റ്റി​ൽ, ക​ല​ക്കോ​ട് തെ​ക്ക്, ക​ല​ക്കോ​ട് വ​ട​ക്ക് എ​ന്നീ ക​ര​യോ​ഗ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കും

ക​ര​യോ​ഗ​ങ്ങ​ളി​ൽ ക​ര​യോ​ഗ- വ​നി​താ സ​മാ​ജ -സ്വ​യം സ​ഹാ​യ​സം​ഘ​ങ്ങ​ൾ, ബാ​ല​സ​മാ​ജം എ​ന്നി​വ​യു​ടെ മു​ഴു​വ​ൻ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളു​ടേ​യും യോ​ഗം ക​ര​യോ​ഗ​ത്തി​ൽ സൂ​ചി​പ്പി​ച്ചി​ട്ടു​ള്ള സ​മ​യ​ത്ത് വി​ളി​ച്ചു ചേ​ർ​ക്ക​ണ​മെ​ന്നും യോ​ഗ​ത്തി​ൽ യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് സം​ഘ​ട​ന കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന​തു​മാ​ണ്.