റെ​യി​ൽ​വേ ട്രാ​ക്കി​ൽ മാ​ലി​ന്യ നി​ക്ഷേ​പം: കേ​സെ​ടു​ത്തു
Tuesday, July 26, 2022 11:25 PM IST
കൊ​ട്ടാ​ര​ക്ക​ര: റെ​യി​ൽ​വേ ട്രാ​ക്കി​ലേ​ക്ക് മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​ത് പ​തി​വാ​യ​തി​നെ തു​ട​ർ​ന്ന് സ​മീ​പ​വാ​സി​ക​ളാ​യ ചി​ല​ർ​ക്കെ​തി​രെ റെ​യി​ൽ​വേ പോ​ലീ​സ് കേ​സെ​ടു​ത്തു. കൊ​ട്ടാ​ര​ക്ക​ര മു​സ്ലീം സ്ട്രീ​റ്റ് ഭാ​ഗ​ത്തു​ള്ള റെ​യി​ൽ​വേ ട്രാ​ക്കി​ലേ​ക്കാ​ണ് ക​വ​റു​ക​ളി​ൽ നി​റ​ച്ച് മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​ത്.​ ഇ​വി​ടെ​യു​ള്ള റെ​യി​ൽ​വേ മേ​ൽ​പാ​ല​ത്തി​ൽ നി​ന്നും രാ​ത്രി താ​ഴേ​ക്ക് വ​ലി​ച്ചെ​റി​യു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.
വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​രും സ​മീ​പ​വാ​സി​ക​ളു​മാ​ണ് ഇ​ത് ചെ​യ്യു​ന്ന​തെ​ന്നാ​ണ് നി​ഗ​മ​നം.​ ഇ​ത് സം​ബ​ന്ധി​ച്ച് നാ​ട്ടു​കാ​രി​ൽ ചി​ല​ർ റെ​യി​ൽ​വേ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു.​തു​ട​ർ​ന്നാ​ണ് റ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​രും റെ​യി​ൽ​വേ പോ​ലീ​സും ട്രാ​ക്കി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.​‌
സം​ഭ​വം ബോ​ധ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് സ​മീ​പ​വാ​സി​ക​ളാ​യ ചി​ല​രെ ചോ​ദ്യം ചെ​യു​ക​യും മൂ​ന്നു പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യും ചെ​യ്തു.