മണ്ണാങ്കുഴി റെയിൽവേ മേൽപ്പാലം എസ്റ്റിമേറ്റ് തയാറായി
Thursday, August 11, 2022 11:35 PM IST
പ​ത്ത​നാ​പു​രം: മ​ണ്ണാ​ങ്കു​ഴി റെ​യി​ല്‍​വേ മേ​ൽ​പ്പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ​ത്തി​നാ​യി റെ​യി​ല്‍​വേ​യ്ക്ക് ന​ല്‍​കേ​ണ്ടു​ന്ന തു​ക​യു​ടെ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​യി.4,38,93,861രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റാ​ണ് റെ​യി​ല്‍​വേ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.​

ഇ​ത് സം​ബ​ന്ധി​ച്ച് സ​തേ​ണ്‍ റെ​യി​ല്‍​വേ മ​ധു​ര ഡി​വി​ഷ​ണ​ല്‍ റെ​യി​ല്‍​വേ മാ​നേ​ജ​ര്‍ വി​ള​ക്കു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യ്ക്ക് ക​ത്ത് ന​ല്‍​കി.​ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ മൂ​ന്ന് കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി രേ​ഖ ത​യാ​റാ​ക്കി​യി​രു​ന്നു.​തു​ട​ര്‍​ന്ന് വി​ശ​ദ​മാ​യ പ​ദ്ധ​തി രേ​ഖ ത​യാ​റാ​ക്കാ​നാ​യി വി​ള​ക്കു​ടി പ​ഞ്ചാ​യ​ത്ത് 6,80,240 രൂ​പ റെ​യി​ല്‍​വേ​യ്ക്ക് ന​ല്‍​കി.​ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പൂ​ര്‍​ണമാ​യ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.​നി​ര്‍​മ്മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ തു​ക പൂ​ര്‍ണ്ണ​മാ​യും വി​ള​ക്കു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വ​ഹി​ക്കാ​മെ​ന്ന ഉ​റ​പ്പി​ന്മേ​ലാ​ണ് റെ​യി​ല്‍​വേ പ​ദ്ധ​തി രേ​ഖ ത​യാ​റാ​ക്കി​യ​ത്.​

തു​ക എം ​പി,എം ​എ​ല്‍ എ,​ത്രി​ത​ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​രു​ടെ സം​യോ​ജി​ത​പ്രോ​ജ​ക്ടാ​ക്കി ല​ഭ്യ​മാ​ക്കാ​നാ​ണ് നി​ല​വി​ല്‍ ധാ​ര​ണ.​ഇ​തു​സം​ബ​ന്ധി​ച്ച്‌ അ​ന്തി​മ തീ​രു​മാ​ന​ത്തി​നാ​യി ഓ​ഗ​സ്റ്റ് അ​വ​സാ​ന​വാ​രം സം​യു​ക്ത ആ​ലോ​ച​ന​യോ​ഗം ചേ​രു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ദ​ബി​യ നാ​സ​റൂ​ദ്ദീ​ന്‍ പ​റ​ഞ്ഞു.​റെ​യി​ല്‍​വേ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് പൂ​ര്‍​ണമാ​യും നി​ര്‍​മ്മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ക.​

തു​ക ക​ണ്ടെ​ത്തി ന​ല്‍​കു​ക മാ​ത്ര​മാ​ണ് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ചു​മ​ത​ല.​മ​ണ്ണാം​ങ്കു​ഴി​യി​ല്‍ പു​തി​യ പാ​ലം നി​ര്‍​മ്മി​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന സ്ഥ​ലം റെ​യി​ല്‍​വേ​യു​ടെ​യും അ​നു​ബ​ന്ധ​റോ​ഡു​ക​ള്‍ പ​ഞ്ചാ​യ​ത്തി​ന്റെ​യും നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​താ​ണ്.​മ​ണ്ണാം​ങ്കു​ഴി​യി​ല്‍ റെ​യി​ല്‍​വേ മേ​ല്‍​പാ​ലം എ​ന്ന​ത് വ​ര്‍​ഷ​ങ്ങ​ളായുള്ള ആ​വ​ശ്യ​മാ​യി​രു​ന്നു.