മ​തേ​ത​ര​ത്വ ഭാ​ര​ത​ത്തെ മ​ത​ഭാ​ര​തമാക്കാനുള്ള നീ​ക്ക​ംചെ​റു​ക്ക​ണം ആലംകോട് ലീലാകൃഷ്ണൻ
Friday, August 12, 2022 11:23 PM IST
പ​ര​വൂ​ർ: മ​തേ​ത​ര ഭാ​ര​ത​ത്തെ മ​ത ഭാ​ര​ത​മാ​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളെ ചെ​റു​ക്കേ​ണ്ട​താ​ണെ ​ന്ന് ആ​ലം​കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ.​സി പി ​ഐ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി പ​ര​വൂ​ർ എ​സ് എ​ൻ വി ​ആ​ർ സി ​ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന മ​തേ​ത​ര​ത്വ ഭാ​ര​തം ഇ​ന്ന​ലെ ഇ​ന്ന് നാ​ളെ എ​ന്ന വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ചു ന​ട​ത്തി​യസെ​മി​നാ​ർഉ​ദ്ഘാ​ട​നംചെ​യ്ത് പ്രസംഗിക്കുകയായിരുന്നു അ​ദ്ദേ​ഹം.
ഇ​ന്ത്യ ഇ​ന്ന് മ​തേ​ത​ര ഭാ​ര​തം എ​ന്ന ലേ​ബ​ലി​ൽ മ​ത രാ​ഷ്ട്ര​വാ​ദം ഒ​ളി​ച്ചു​ക​ട​ത്ത​പ്പെ​ട്ട രാ​ഷ്ട്ര​മാ​യി മാ​റി​യി​രി​ക്കു​ന്നു. ഇ​പ്പോ​ൾ അ​ത് തെ​ളി​ഞ്ഞ് പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങി.
ആ​ദ്യം ഇ​ത് മ​ത ഭാ​ര​ത​മാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണെ​ന്നൊ​ന്നും പ​ല​ർ​ക്കും തോ​ന്നി​യി​രു​ന്നി​ല്ല. ഇ​ത്കേ​ര​ള​ത്തി​ൽ തോ​ന്നാ​ത്ത​ത് ഇ​വി​ടെ ന​വോ​ത്ഥാ​ന​ത്തി​ന്‍റെ ഒ​രു വ​ലി​യ ക​മ്യൂണി​സ്റ്റ് ബ​ലം പൊ​തു​ബോ​ധ​മ​ണ്ഡ​ല​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന​ത് കൊ​ണ്ടാ​ണെന്നുംഅദ്ദേഹം പറഞ്ഞു.
ആ​ർ. ദി​ലീ​പ് കു​മാ​ർ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു .ക​വി കു​രീ​പ്പു​ഴ ശ്രീ​കു​മാ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ൻ മ​ന്ത്രി മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ, മു​ൻ എം ​എ​ൽ എ ​ആ​ർ. ല​താ ദേ​വി,.ജി.​ലാ​ലു, ജി​എ​സ് ജ​യ​ലാ​ൽ എം ​എ​ൽ എ, ​കെ.​സേ​തു​മാ​ധ​വ​ൻ, കെ.​ആ​ർ മോ​ഹ​ന​ൻ പി​ള്ള, സി ​പി പ്ര​ദീ​പ്, എ​സ്.​സു​ഭാ​ഷ്, എ​ൻ.​സ​ദാ​ന​ന്ദ​ൻ പി​ള്ള, ദി​നേ​ശ് ബാ​ബു, ശ്രീ​കു​മാ​ർ പാ​രി​പ്പ​ള്ളി, ബാ​ബു പാ​ക്ക​നാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.