ക്വി​സ് മ​ത്സ​രം: കൊ​ട്ടാ​ര​ക്ക​ര ബോ​യ്സ് എ​ച്ച്എ​സ്എ​സ് ജേ​താ​ക്ക​ൾ
Sunday, August 14, 2022 11:18 PM IST
കൊ​ട്ടാ​ര​ക്ക​ര:​ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ എ​ഴു​പ​ത്ത​ഞ്ചാം വാ​ർ​ഷി​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ട്ടാ​ര​ക്ക​ര മ​ഹാ​ത്മ റി​സ​ർ​ച്ച് ലൈ​ബ്ര​റി ന​ട​ത്തി​യ ഇ​ന്‍റ​ർ സ്കൂ​ൾ ക്വി​സ് മ​ത്സ​ര​ത്തി​ൽ കൊ​ട്ടാ​ര​ക്ക​ര ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ര​ണ്ടാം സ​മ്മാ​നം കെ ​ആ​ർ ജി ​പി എം ​എ​ച്ച് എ​സ് ഓ​ട​നാ​വ​ട്ടം സ്കൂ​ളി​നാ​ണ്.
മൂ​ന്നാം സ​മ്മാ​ന​ത്തി​ന് ര​ണ്ട് ടീം ​അ​ർ​ഹ​രാ​യി. ഇ. ​വി.​എ​ച്ച്. എ​സ് നെ​ടു​വ​ത്തൂ​ർ, ഇ. ​വി എ​ച്ച്. എ​സ്. എ​സ് നെ​ടു​വ​ത്തൂ​ർ എ​ന്നി​വ​രാ​ണ് മൂ​ന്നാം സ്ഥാ​ന​ക്കാ​ർ. വി​ജ​യി​ക​ൾ​ക്ക് ഇ​ന്ന് രാ​വി​ലെ 8. 30ന് ​മ​ഹാ​ത്മ സ്പോ​ർ​ട്സ് അ​ക്കാ​ഡ​മി അ​മ്പ​ല​ക്ക​ര ഗ്രൗ​ണ്ടി​ൽ ന​ട​ത്തു​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ൽ വ​ച്ച് സ​മ്മാ​നം ന​ൽ​കും. സ്വാ​ത​ന്ത്ര്യ സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ളാ​ണ് ത​യ്യാ​റാ​ക്കി ചോ​ദി​ച്ച​ത്. ഇ​ന്‍റർ സ്കൂ​ൾ മ​ത്സ​രം കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​യും ഡ​ബ്ല്യൂ. എ​ച്ച്. ഒ ​ഏ​ഷ്യ പ​സ​ഫി​ക് ടെ​ക്നി​ക്ക​ൽ അ​ഡ്വൈ​സ​റു​മാ​യ ഡോ.പി. ​എ​സ് രാ​കേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഹാ​ത്മ പ്ര​സി​ഡ​ന്‍റ് പി ​ഹ​രി​കു​മാ​ർ. സെ​ക്ര​ട്ട​റി ബി ​സു​രേ​ന്ദ്ര​ൻ നാ​യ​ർ, ട്ര​ഷ​റ​ർ കോ​ശി.​കെ. ജോ​ൺ,ജോ​യി​ൻ സെ​ക്ര​ട്ട​റി രാ​ജേ​ഷ്, വൈ​സ് പ്ര​സി​ഡ​ണ്ട് കെ.​ജി.​റോ​യ്, ല​ക്ഷ്മി അ​ജി​ത്ത്, രേ​ഖ ഉ​ല്ലാ​സ്, എ​സ് ക​രീം, ര​ഞ്ജി​ത്ത്, സു​നി​ൽ പ​ള്ളി​ക്ക​ൽ, എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.