വീ​ട്ടി​ൽ ക​യ​റി മ​ധ്യ​വ​യ​സ്്ക​യെ മാ​ന​ഹാ​നി​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച പ്ര​തി പി​ടി​യി​ൽ
Wednesday, August 17, 2022 10:49 PM IST
കൊല്ലം : വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി മ​ധ്യ​വ​യ​സ്ക്ക​യെ മാ​ന​ഹാ​നി​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച പ്ര​തി ശ​ക്തി​കു​ള​ങ്ങ​ര പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ. കു​രീ​പ്പു​ഴ ചേ​രി​യി​ൽ മു​ൻ​വി​നാ​ട് കാ​യ​ൽ​വാ​രം വീ​ട്ടി​ൽ ആ​ൽ​ബി​ൻ (28) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.
ആൽബിന്‍റെ അ​മ്മ​യും പരാതിക്കാരിയും ത​മ്മി​ൽ ഉ​ണ്ട ായ ​അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ത്തെ തു​ട​ർ​ന്ന് പ്ര​തി​യു​ടെ അ​മ്മ വീ​ട്ടി​ൽ നി​ന്നും ഇ​റ​ങ്ങി​പോ​യി​രു​ന്നു. ഇ​തി​നെ തുടർന്ന് പരാതിക്കാരിയുടെ വീ​ട്ടി​ൽ എ​ത്തി​യ ആ​ൽ​ബി​ൻ ചീ​ത്ത വി​ളി​ച്ചു കൊ​ണ്ട ് ആ​വ​ലാ​തി​ക്കാ​രി​യേ​യും മ​ക​ളേ​യും അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. വീ​ടി​ന്‍റെ ജ​ന​ൽ ചി​ല്ലു​ക​ൾ എ​റി​ഞ്ഞു​ട​ച്ച പ്ര​തി​യെ ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ഇ​യാ​ൾ അവരെ മാ​ന​ഹാ​നി​പ്പെ​ടു​ത്താ​നും ശ്ര​മി​ച്ചു. ഇ​തി​നെ തു​ട​ർ​ന്ന് ഇ​വ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യ​തി​നും, മാ​ന​ഹാ​നി​പ്പെ​ടു​ത്താൻശ്രമിച്ചതിനും ശ​ക്തി​കു​ള​ങ്ങ​ര പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെയ്തത്
ശ​ക്തി​കു​ള​ങ്ങ​ര പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ബി​നു വ​ർ​ഗ്ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ ആ​ശ ഐ.​വി, സി.​പി.​ഓ ശ്രീ​ലാ​ൽ എ​ന്നി​വ​രാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ർ​ഷ​ക​രു​ടെ ന്യാ​യ​മാ​യ ആ​വശ്യ​ങ്ങൾ പോ​ലും
സര്‌ക്കാർ അംഗീകരിക്കുന്നില്ല ഐ​ക്യ ക​ർ​ഷ​ക സം​ഘം

കൊല്ലം : ക​ർ​ഷ​ക​രു​ടെ ക്ഷേ​മ​ത്തി​ന് വേ​ണ്ടി ഗ​വ​ൺ​മെ​ന്‍റ് ഒ​രു പ​ദ്ധ​തി പോ​ലും ന​ട​പ്പി​ലാ​ക്കു​ന്നി​ല്ലെന്ന് ഐ​ക്യ ക​ർ​ഷ​ക സം​ഘം ജി​ല്ലാ പ്ര​സി​ഡന്‍റ ്എ​ൻ. ഓ​മ​ന​ക്കു​ട്ട​നും ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ.​അ​ജി​ത് കു​മാ​റും വാ​ർ​ത്ത കു​റി​പ്പി​ൽ ആരോപിച്ചു. പ​ദ്ധ​തി​ക​ൾ എ​ല്ലാം പ​ര​സ്യ​ത്തി​ൽ മാ​ത്രം ഒ​തു​ക്കു​ന്ന സ്ഥി​തി​വി​ശേ​ഷ​മാ​ണു​ള്ള​ത്. കൃ​ഷി ഓ​ഫീ​സു​ക​ൾ ഇ​ന്ന് വെ​റു​തെ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളാ​യി മാ​റി​രി​ക്കു​ന്നു. പ്ര​കൃ​തി​ക്ഷോ​ഭം മൂ​ലം നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച ക​ർ​ഷ​ക​ർ​ക്ക് ഇ​തു​വ​രെ പു​ന​രധി്ധ​വാ​സ പാ​ക്കേ​ജ് ന​ട​പ്പി​ലാ​ക്കി​യി​ട്ടി​ല്ലെന്നും ഇരുവരും കുറ്റപ്പെടുത്തി.