ബെ​ൻ​സി​ഗ​ർ ആ​ശു​പ​ത്രി​യി​ൽ പു​തി​യ വി​ക​സ​ന പ​ദ്ധ​തി​ക​ൾ
Wednesday, August 17, 2022 11:04 PM IST
കൊ​ല്ലം: ദൈ​വ​ദാ​സ​ൻ ആ​ർ​ച്ച്ബി​ഷ​പ് അ​ലോ​ഷ്യ​സ് മ​രി​യ ബെ​ൻ​സി​ഗ​റി​ന്‍റെ 80-ാം ച​ര​മ​വാ​ർ​ഷി​ക അ​നു​സ്മ​ര​ണ ദി​വ്യ​ബ​ലി ത​ങ്ക​ശേ​രി ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്നു. കൊ​ല്ലം രു​പ​ത മു​ൻ ബി​ഷ​പ് ഡോ.​സ്റ്റാ​ൻ​ലി റോ​മ​ൻ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. അ​തീ​വ​ദൈ​വ ഭ​ക്ത​നും എ​ളി​മ​യും എ​ല്ലാ​വ​രോ​ടും കാ​രു​ണ്യ​വു​മു​ള്ള വ്യ​ക്തി​ത്വ​ത്തി​ന് ഉ​ട​മ​യാ​യി​രു​ന്നു ബി​ഷ​പ് ബെ​ൻ​സി​ഗ​ർ എ​ന്ന് ഡോ. ​സ്റ്റാ​ൻ​ലി റോ​മ​ൻ അ​നു​സ്മ​ര​ണ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.
ഫാ.​വ​ർ​ഗീ​സ്, ഫാ. ​ബെ​ഞ്ച​മി​ൻ, ഫാ. ​ജോ​സ​ഫ് ജോ​ൺ, ഫാ. ​ജോ​ൺ ബ്രി​ട്ടോ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. രൂ​പ​ത​യി​ലെ വൈ​ദി​ക​രും സ​ന്യ​സ്ത​രും അ​ല്മാ​യ​രും ഭ​ക്ത​ജ​ന സം​ഘ​ട​നാ നേ​താ​ക്ക​ളും വി​ശ്വാ​സി​ക​ളും ദി​വ്യ​ബ​ലി​യി​ൽ പ​ങ്കെ​ടു​ത്തു
ദി​വ്യ​ബ​ലി​ക്ക് ശേ​ഷം ബെ​ൻ​സി​ഗ​ർ ആ​ശു​പ​ത്രി​യു​ടെ പ്ലാ​റ്റി​നം ജൂ​ബി​ലി​ക്ക് തു​ട​ക്കം കു​റി​ച്ച് ബി​ഷ​പ് പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി​ക്ക് വേ​ണ്ടി രൂ​പ​ത വി​കാ​ർ ജ​ന​റ​ൽ മോ​ൺ. മ​ച്ചാ​ഡോ പു​തി​യ പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​നം ന​ട​ത്തി.
എ​ല്ലാ മാ​സ​വും ഫെ​റോ​ന ത​ല​ത്തി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കും. തീ​ര​ദേ​ശ​ങ്ങ​ളി​ൽ സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങും. എ​ല്ലാ ര​ണ്ടാം ശ​നി​യാ​ഴ്ച​ക​ളി​ലും കു​ട്ടി​ക​ൾ​ക്കാ​യി സൗ​ജ​ന്യ ഒ.​പി പ​രി​ശോ​ധ​ന, ആ​ശു​പ​ത്രി​യി​ലെ എ​ല്ലാ ജീ​വ​ന​ക്കാ​ർ​ക്കും ചി​കി​ത്സാ ചി​ല​വു​ക​ളി​ൽ പ​ത്തു ശ​ത​മാ​നം ഇ​ള​വ്, ആ​ശു​പ​ത്രി ഫാ​ർ​മ​സി​യി​ൽ നി​ന്നും മ​രു​ന്ന് വാ​ങ്ങു​മ്പോ​ൾ അ​ഞ്ച് ശ​ത​മാ​നം ഇ​ള​വ്, പ്ലാ​റ്റി​നം ജൂ​ബി​ലി ബ്ലോ​ക്ക് എ​ന്നീ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് പ്ര​ഖ്യാ​പി​ച്ച​ത്.
1947-ൽ ​അ​ന്ന​ത്തെ കൊ​ല്ലം മെ​ത്രാ​നാ​യി​രു​ന്ന ജെ​റോം എം. ​ഫെ​ർ​ണാ​ണ്ട​സാ​ണ് ബെ​ൻ​സി​ഗ​ർ ആ​ശു​പ​ത്രി സ്ഥാ​പി​ച്ച​ത്. 1948 ഓ​ഗ​സ്റ്റ് 17-നാ​ണ് ആ​ശു​പ​ത്രി ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.